Jobs & VacanciesLatest NewsNewsIndiaCareerEducation & Career

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ നിരവധി ഒഴിവുകള്‍, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 06: വിശദവിവരങ്ങൾ

ഡൽഹി: ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ ഒഴിവുകള്‍. 323 ഹെഡ് കോണ്‍സ്റ്റബിള്‍ ഒ.ഇ മിനിസ്റ്റീരിയല്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ എ.എസ്‌.ഐ സ്റ്റെനോഗ്രാഫര്‍ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ http://rectt.bsf.gov.in വഴി അപേക്ഷിക്കാം. ഓഗസ്റ്റ് 08, 2022 മുതൽ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 സെപ്റ്റംബര്‍ 06.

പോസ്റ്റ്: ഹെഡ് കോണ്‍സ്റ്റബിള്‍ (ഒ.ഇ മിനിസ്റ്റീരിയല്‍)
ഒഴിവുകളുടെ എണ്ണം: 312
പേ സ്‌കെയില്‍: 25500 – 81100/ ലെവല്‍-4

പോസ്റ്റ്: അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ (എ.എസ്‌.ഐ സ്റ്റെനോഗ്രാഫര്‍)
ഒഴിവുകളുടെ എണ്ണം: 11
പേ സ്‌കെയില്‍: 29200 – 92300/ ലെവല്‍-5

ചിലവ് ചുരുക്കൽ നടപടിയുമായി ആലിബാബ, പിരിച്ചുവിട്ടത് പതിനായിരത്തോളം ജീവനക്കാരെ

യോഗ്യത:

ഹെഡ് കോണ്‍സ്റ്റബിള്‍ (ഒ.ഇ മിനിസ്റ്റീരിയല്‍): അപേക്ഷകന്‍ ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത ബോര്‍ഡില്‍ 10+2 ഇന്റര്‍മീഡിയറ്റ് പരീക്ഷ പാസായിരിക്കണം.

എ.എസ്.ഐ (സ്റ്റെനോഗ്രാഫര്‍): ഷോര്‍ട്ട്ഹാന്‍ഡ്/ടൈപ്പിംഗ് സ്‌കില്‍ ടെസ്റ്റിനൊപ്പം ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത ബോര്‍ഡില്‍ 10+2 ഇന്റര്‍മീഡിയറ്റ് പരീക്ഷ പാസായിരിക്കണം.

shortlink

Related Articles

Post Your Comments


Back to top button