NewsBeauty & StyleLife Style

മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ ശർക്കര

പല ഭക്ഷണ പദാർത്ഥങ്ങളിലും പഞ്ചസാരയ്ക്ക് പകരമായി ശർക്കര ഉപയോഗിക്കാറുണ്ട്

മധുരം ഇഷ്ടപ്പെടുന്നവർക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് ശർക്കര. പല ഭക്ഷണ പദാർത്ഥങ്ങളിലും പഞ്ചസാരയ്ക്ക് പകരമായി ശർക്കര ഉപയോഗിക്കാറുണ്ട്. എന്നാൽ, മുഖത്തെ തിളക്കം വർദ്ധിപ്പിക്കുന്നതിൽ ശർക്കരയ്ക്ക് വലിയ പങ്കുണ്ട്. എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ശർക്കര ഉപയോഗിച്ചുള്ള ഫെയ്സ് പാക്കിനെ കുറിച്ച് പരിചയപ്പെടാം.

അൽപം ശർക്കര എടുത്തതിനുശേഷം നന്നായി പൊടിച്ചെടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ തേൻ, അര ടീസ്പൂൺ നാരങ്ങാനീര് എന്നിവ ചേർത്ത് യോജിപ്പിക്കുക. ഇത് മുഖത്ത് പുരട്ടി 10 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാവുന്നതാണ്. ചർമ്മം മൃദുലമാക്കാനും മുഖത്തെ പാടുകൾ ഇല്ലാതാക്കാനും കഴിയും.

Also Read: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് ഭീഷണി സന്ദേശം

അടുത്തതാണ് ശർക്കരയും തക്കാളിയും യോജിപ്പിച്ചുള്ള പാക്ക്. നന്നായി പൊടിച്ച ശർക്കരയിലേക്ക് തക്കാളി നീര്, അര ടീസ്പൂൺ നാരങ്ങാനീര്, ഒരു നുള്ള് മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. പേസ്റ്റ് രൂപത്തിലായതിനു ശേഷം മുഖത്ത് പുരട്ടി 10 മിനിറ്റ് മുതൽ 15 മിനിറ്റ് വരെ ഉണങ്ങാൻ അനുവദിക്കുക. ശേഷം ചെറു ചൂടുവെള്ളത്തിൽ മുഖം കഴുകാം. ഈ ഫെയ്സ് പാക്ക് മുഖത്തെ തിളക്കം നിലനിർത്താൻ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button