KeralaLatest NewsNews

ഇൻസ്പയർ അവാർഡ്: വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് നടപ്പിലാക്കുന്ന ഇൻസ്പയർ അവാർഡ്-മനാക് പദ്ധതിയിൽ വിദ്യാർത്ഥികൾക്ക് ആശയങ്ങൾ സമർപ്പിക്കാം. 6 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന 10 മുതൽ 15 വയസ് വരെ പ്രായമുള്ള വിദ്യാർത്ഥികൾക്ക് നൂതനവും സർഗ്ഗാത്മകവുമായ ആശയങ്ങൾ ഉൾക്കൊള്ളുന്ന അപേക്ഷകൾ സമർപ്പിക്കാം.

Read Also: ‘പുള്ളിപ്പുലിയുടെ പുള്ളി മാറ്റാനാവാത്തതുപോലെ അക്രമത്തിന് നേതൃത്വം കൊടുക്കുന്നവരുടെ ക്രിമിനല്‍ സ്വഭാവം മായ്ക്കാനാവില്ല’

ഇ-മാനെജ്മെന്റ് ഓഫ് ഇൻസ്പെയർ അവാർഡ് സ്‌കീം വെബ് പോർട്ടലിൽ പ്രഥമാധ്യാപകർ മുഖേനയാണ് ആശയങ്ങൾ സമർപ്പിക്കേണ്ടത്. വിദ്യാർഥികളിൽ സൃഷ്ടിപരമായ ചിന്താശക്തി വളർത്തുന്നതിനായി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്. വെബ്സൈറ്റ്: https://www.inspireawards-dst.gov.in.

Read Also: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ആറ് ഭൂഖണ്ഡങ്ങളിലും മൂന്ന് സമുദ്രങ്ങളിലും ത്രിവര്‍ണ്ണ പതാക ഉയരും

shortlink

Related Articles

Post Your Comments

Related Articles


Back to top button