Latest NewsInternational

‘യുഎസിന്റെയല്ല, ചൈനയുടെ ഭാഗമാണ് തായ്‌വാൻ’: ചൈനീസ് വിദേശകാര്യ മന്ത്രാലയം

ബീജിംഗ്: തായ്‌വാൻ അമേരിക്കയുടെ ഭാഗമല്ല, മറിച്ച് ചൈനയുടെ ഭാഗമാണെന്ന പ്രസ്താവനയുമായി ചൈന. വിദേശകാര്യ മന്ത്രി വാങ് യിയാണ് ഇങ്ങനെ ഒരു പ്രസ്താവനയുമായി രംഗത്തുവന്നത്. യുഎസ് സ്പീക്കർ നാൻസി പെലോസി തായ്‌വാൻ സന്ദർശിച്ചതിന്റെ പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പരാമർശം.

‘തായ്‌വാൻ-ചൈന അവകാശ തർക്കത്തിനിടയിൽ അമേരിക്ക ഒരു മുടന്തൻ ന്യായവുമായി വരികയാണ്. തായ്‌വാന് നേരെ ചൈന സ്വീകരിക്കുന്ന നടപടികൾ എല്ലാം തന്നെ നിയമപരമായി സാധുതയുള്ളതാണ്. അതിൽ അമേരിക്കയ്‌ക്ക് യാതൊരു കാര്യവുമില്ല’, വാങ് യി പ്രഖ്യാപിച്ചു. തന്റെ ബംഗ്ലാദേശ് സന്ദർശനത്തിനിടയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Also read: മരിച്ചെന്ന് സർക്കാർ സർട്ടിഫിക്കറ്റ്: ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാൻ നിയമ പോരാട്ടത്തിനൊരുങ്ങി 90കാരൻ

ചൈനയുടെ ആഭ്യന്തര സുരക്ഷ ഉറപ്പു വരുത്തേണ്ടത് ഭരണകൂടത്തിന്റെ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു. തായ്‌വാനു മേലുള്ള ചൈനയുടെ അവകാശവാദത്തെ തൃണവൽഗണിച്ചാണ് യുഎസ് സ്പീക്കർ തായ്‌വാൻ സന്ദർശിച്ചത്. ഇതിനു പ്രതിഷേധമായി തായ്‌വാൻ അതിർത്തിയിൽ ചൈന ശക്തമായ സൈനികാഭ്യാസം നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button