NewsTechnology

ഇൻസ്റ്റഗ്രാം: അൾട്രടോൾ 9:16 ഫോട്ടോകൾ പരീക്ഷിക്കാൻ ഒരുങ്ങുന്നു

9:16 സൈസ് എത്തുന്നതോടെ സ്ക്രീനിൽ മുഴുവൻ നിറഞ്ഞുനിൽക്കുന്ന വിഷ്വൽ കാണാൻ സാധിക്കും

ഉപയോക്താൾക്കായി പുത്തൻ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാം. റിപ്പോർട്ടുകൾ പ്രകാരം, ഇൻസ്റ്റഗ്രാം അൾട്രടോൾ 9:16 ഫോട്ടോകളാണ് പരീക്ഷിക്കാൻ ഒരുങ്ങുന്നത്. നിലവിലെ, 4:5 സൈസിൽ നിന്ന് വ്യത്യസ്ഥമായാണ് 9:16 ഫോട്ടോകൾ അവതരിപ്പിക്കുന്നത്.

അൾട്രടോൾ 9:16 ഫോട്ടോകൾ ഫീച്ചറിൽ പുതിയ ഫീഡ് പോസ്റ്റുകളുടെ അടിയിലേക്ക് ഓവറിലേ ഗ്രേഡിയന്റുകൾ ഉൾപ്പെടുത്തുന്നുണ്ട്. ഇത് ടെക്സ്റ്റ് എളുപ്പത്തിൽ വായിക്കാൻ സഹായിക്കും. നിലവിൽ, ഫോട്ടോകൾ ക്രോപ്പ് ചെയ്ത് അപ്‌ലോഡ് ചെയ്യുമ്പോൾ 4:5 സൈസിലാണ് കാണാൻ സാധിക്കുക. 9:16 സൈസ് എത്തുന്നതോടെ സ്ക്രീനിൽ മുഴുവൻ നിറഞ്ഞുനിൽക്കുന്ന വിഷ്വൽ കാണാൻ സാധിക്കും.

Also Read: ആസാദി കാ അമൃത് മഹോത്സവ്: സ്വാതന്ത്ര്യ ദിനത്തില്‍ താജ്മഹലില്‍ മാത്രം ത്രിവര്‍ണ്ണ വിളക്കുകള്‍ തെളിയില്ല

ഇൻസ്റ്റഗ്രാമിൽ എല്ലാ ഫോട്ടോകളും 9:16 ഫ്രെയിമിൽ പ്രദർശിപ്പിക്കുന്നതിനെതിരെ നിരവധി ഫോട്ടോഗ്രാഫർമാർ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ, ഇൻസ്റ്റഗ്രാമിന്റെ പുതിയ അപ്ഡേറ്റുകളിൽ ടിക്ടോക് ആപ്ലിക്കേഷൻന്റെ മാതൃക പിന്തുടരുന്നതിനെതിരെ നിരവധി പേരാണ് പ്രതിഷേധം അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button