Latest NewsNewsIndia

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് ഭീഷണി സന്ദേശം

രാജ്യം എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനാഘോഷത്തിന് തയ്യാറെടുക്കുന്ന വേളയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് ഭീഷണി. ഡയല്‍ 112-ന്റെ കണ്‍ട്രോള്‍ റൂമിലെ  വാട്‌സ്ആപ്പ്‌ നമ്പറിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. മൂന്ന് ദിവസത്തിനകം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ബോംബ് ഉപയോഗിച്ച് വധിക്കുമെന്നാണ് ഭീഷണി സന്ദേശത്തില്‍ എഴുതിയിരുന്നത്. ഭീഷണിയെത്തുടര്‍ന്ന് യുപി പോലീസ് മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. സംസ്ഥാന വ്യാപകമായി ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുകയാണ് സുരക്ഷാ ഏജന്‍സികള്‍.

Read Also: ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ നിരവധി ഒഴിവുകള്‍, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 06: വിശദവിവരങ്ങൾ

ഓപ്പറേഷന്‍ കമാന്‍ഡര്‍ സുഭാഷ് കുമാറിനാണ് കേസ് അന്വേഷണത്തിന്റെ ചുമതല. മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട് . ഷാഹിദ് ഖാന്‍ എന്ന യുവാവാണ് വാട്സ്ആപ്പ് നമ്പറിലേക്ക് ഭീഷണി സന്ദേശം അയച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സുശാന്ത് ഗോള്‍ഫ് സിറ്റി പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അതേസമയം, രാജ്യം എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനാഘോഷത്തിന് തയ്യാറെടുക്കുന്ന വേളയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കനത്ത സുരക്ഷാ മുന്‍കരുതലാണ് ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള രാജ്യത്തെ മുതിര്‍ന്ന നേതാക്കളെ ഭീകരര്‍ ലക്ഷ്യം വെയ്ക്കുന്നതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിക്കുന്ന വിവരങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button