Latest NewsNewsBusiness

കുതിച്ചുയർന്ന് ഓഹരി വിപണി, നേട്ടം കൈവരിച്ച കമ്പനികൾ ഇതാണ്

വിപണിയിൽ ഇന്ന് നിരവധി കമ്പനികളുടെ ഓഹരികൾ നേട്ടം കൈവരിച്ചിട്ടുണ്ട്

ആഴ്ചയുടെ ഒന്നാം ദിനമായ ഇന്ന് നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. വ്യാപാരം ആരംഭിക്കുന്ന ഘട്ടത്തിൽ നഷ്ടം നേരിട്ടെങ്കിലും പിന്നീട് ഓഹരികൾ കുതിച്ചുയരുകയായിരുന്നു. സെൻസെക്സ് 465 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 58,853 ൽ വ്യാപാരം അവസാനിപ്പിച്ചു. അതേസമയം, നിഫ്റ്റി 128 പോയിന്റ് ഉയർന്ന് 17,525 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. കൂടാതെ, മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ 0.3 ശതമാനം ഉയർന്നു.

വിപണിയിൽ ഇന്ന് നിരവധി കമ്പനികളുടെ ഓഹരികൾ നേട്ടം കൈവരിച്ചിട്ടുണ്ട്. അപ്പോളോ ഹോസ്പിറ്റൽ, ഇൻഡസ്ഇൻഡ് ബാങ്ക്, ആർഐഎൽ, ഡോ. റെഡ്ഡീസ് ലാബ്സ്, ആക്സിസ് ബാങ്ക്, ഹിൻഡാൽകോ, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിൻസെർവ്, എൻടിപിസി തുടങ്ങി നിരവധി കമ്പനികളുടെ ഓഹരികൾ മുന്നേറി. എന്നാൽ, ഹീറോ മോട്ടോകോർപ്, അദാനി പോർട്ട്സ്, ബ്രിട്ടാനിയ, അൾട്രാടെക് സിമന്റ്, എസ്ബിഐ തുടങ്ങിയ കമ്പനികളുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു.

Also Read: ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇനി ഒരേ യൂണിഫോം: പൊതുവിദ്യാലയങ്ങളിലെ യൂണിഫോം ഏകീകരിക്കുമെന്ന് യുഎഇ

shortlink

Related Articles

Post Your Comments

Related Articles


Back to top button