Latest NewsUAENewsInternationalGulf

2022-ൽ താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങൾക്ക് 10.3 ദശലക്ഷം ദിർഹം സഹായം വിതരണം ചെയ്തു: കണക്കുകൾ പുറത്തുവിട്ട് ഷാർജ

ഷാർജ: 2022 ൽ താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങൾക്ക് 10.3 ദശലക്ഷം ദിർഹം സഹായം ഷാർജ വിതരണം ചെയ്തു. ആറായിരം ഗുണഭോക്താക്കൾക്ക് ഷാർജ ചാരിറ്റി ഇന്റർനാഷണലിന്റെ സഹായം ലഭിച്ചു.

Read Also: വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ഉന്നത നിർദേശപ്രകാരമാണ് സഹായം നൽകിയത്. വിധവകൾ, അനാഥർ, ദരിദ്രർ, വിവാഹമോചിതരായ സ്ത്രീകൾ തുടങ്ങിയ വിഭാഗങ്ങളിലുള്ളവർക്കാണ് സഹായം ലഭിച്ചത്. ഇവർക്ക് മാന്യമായ ജീവിതം ഉറപ്പു നൽകാനാണ് സഹായം നൽകുന്നത്.

അതേസമയം, വെള്ളപ്പൊക്കത്തെ തുടർന്ന് വീടുകളിൽ നിന്ന് ഒഴിപ്പിച്ച കുടുംബങ്ങൾക്ക് ഷാർജ 50,000 ദിർഹം സഹായം പ്രഖ്യാപിച്ചു. ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

കുടുംബങ്ങളെ സുരക്ഷിതമായും വേഗത്തിലും അവരുടെ വീടുകളിലേക്ക് മടങ്ങാൻ സഹായിക്കുന്നതിന് വേണ്ടിയാണ് തുക അനുവദിച്ചത്. അറുപത്തിയഞ്ചോളം കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read Also: ദുബായിൽ സന്ദർശകരുടെ എണ്ണം വർദ്ധിക്കുന്നു: ആറു മാസത്തിനിടെ എമിറേറ്റിലെത്തിയത് 71.2 ലക്ഷം വിനോദസഞ്ചാരികൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button