Latest NewsUAENewsInternationalGulf

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇനി ഒരേ യൂണിഫോം: പൊതുവിദ്യാലയങ്ങളിലെ യൂണിഫോം ഏകീകരിക്കുമെന്ന് യുഎഇ

ദുബായ്: പൊതുവിദ്യാലയങ്ങളിലെ യൂണിഫോം ഏകീകരിക്കുമെന്ന് യുഎഇ. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇനി യുഎഇയിൽ ഒരേ യൂണിഫോമായിരിക്കും. രക്ഷിതാക്കളുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് പൊതുവിദ്യാലയങ്ങളിലെ യൂണിഫോം പരിഷ്‌കരിക്കുന്നതെന്ന് എമിറേറ്റ്‌സ് സ്‌കൂൾ എസ്റ്റാബ്ലിഷ്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.

Read Also: കെഎസ്ആര്‍ടിസിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 250 ഇലക്ട്രിക് ബസുകള്‍ ഏറ്റെടുത്തില്ല: വിശദീകരണവുമായി ഗതാഗത മന്ത്രി

വിദ്യാർത്ഥികൾക്കും ടീ ഷർട്ടും പാന്റുമായിരിക്കും യൂണിഫോം. ടീ ഷർട്ടിൽ സ്‌കൂൾ ലോഗോയും പതിപ്പിക്കും. ആൺകുട്ടികളുടെ യൂണിഫോമിൽ നേരത്തെ ഉൾപ്പെടുത്തിയിരുന്ന ടൈ ഒഴിവാക്കുകയും ചെയ്തു. പെൺകുട്ടികൾക്ക് താത്പര്യമനുസരിച്ച് ചെറിയ ക്ലാസുകളിൽ പിന്നഫോം ധരിക്കാം. ഹൈസ്‌കൂളിലെ പെൺകുട്ടികൾക്ക് യൂണിഫോമിൽ സ്‌കർട്ടും ഉൾപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച പുതിയ സ്‌കൂൾ യൂണിഫോമുകളുടെ വിതരണം ആരംഭിച്ചു.

അതേസമയം, ഭാവിയിൽ സ്‌കൂൾ യൂണിഫോം ഡിസൈൻ ചെയ്യാൻ രക്ഷിതാക്കളേയും വിദ്യാഭ്യാസമേഖല പ്രതിനിധികളേയും എമിറാത്തി ഡിസൈനർമാരേയും ഉൾപ്പെടുത്തി സമിതി രൂപീകരിക്കുമെന്നും എമിറേറ്റ്‌സ് സ്‌കൂൾ എസ്റ്റാബ്ലിഷ്‌മെന്റ് അറിയിച്ചു.

Read Also: ഇന്ത്യയിൽ ഒരു സംസ്ഥാനത്തും ഇത്രയും അധികം ഓർഡിനൻസുകൾ ഇറക്കിയിട്ടില്ല: ഓ‍ർഡിനൻസ് രാജ് അവസാനിപ്പിക്കണമെന്ന് ചെന്നിത്തല

shortlink

Related Articles

Post Your Comments

Related Articles


Back to top button