Latest NewsUAENewsInternationalGulf

വെള്ളപ്പൊക്കത്തെ തുടർന്ന് വീടുകളിൽ നിന്ന് ഒഴിപ്പിച്ച കുടുംബങ്ങൾക്ക് 50,000 ദിർഹം സഹായം പ്രഖ്യാപിച്ച് യുഎഇ

അബുദാബി: വെള്ളപ്പൊക്കത്തെ തുടർന്ന് വീടുകളിൽ നിന്ന് ഒഴിപ്പിച്ച കുടുംബങ്ങൾക്ക് 50,000 ദിർഹം സഹായം പ്രഖ്യാപിച്ച് യുഎഇ. ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

Read Also: കോമൺവെൽത്ത് ഗെയിംസിനെത്തിയ ശ്രീലങ്കൻ കായിക സംഘം മുങ്ങി:  പോയത് ജോലി തരപ്പെടുത്തി ബ്രിട്ടനിൽ കഴിയാനെന്ന് സൂചന

കുടുംബങ്ങളെ സുരക്ഷിതമായും വേഗത്തിലും അവരുടെ വീടുകളിലേക്ക് മടങ്ങാൻ സഹായിക്കുന്നതിന് വേണ്ടിയാണ് തുക അനുവദിച്ചത്. അറുപത്തിയഞ്ചോളം കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തിന്റെ കിഴക്കൻ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ നിരവധി വീടുകളിൽ വെള്ളം കയറിയിരുന്നു. മഴക്കെടുതിയിൽ ഏഴു പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു.

ഷാർജയിലും ഫുജൈറയിലും കുടുങ്ങിയവരെ അധികൃതർ രക്ഷപ്പെടുത്തി. ഇവരെ ഹോട്ടലുകളിലേക്കും മറ്റ് ഹൗസിങ് യൂണിറ്റുകളിലേക്കും മാറ്റിയിരിക്കുകയാണ്. യുഎഇയിൽ കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത് 27 വർഷത്തിനിടയിലെ റെക്കോർഡ് മഴയായിരുന്നു. ഫുജൈറയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്.

Read Also: ജിദ്ദ ഗവർണറേറ്റിലെ വിദ്യാലയങ്ങളിൽ നാലാം ക്ലാസിൽ വനിതാ അധ്യാപകരെ നിയമിക്കണം: നിർദ്ദേശം നൽകി വിദ്യാഭ്യാസ മന്ത്രാലയം

shortlink

Related Articles

Post Your Comments

Related Articles


Back to top button