Latest NewsSaudi ArabiaNewsInternationalGulf

ഉംറ സേവനങ്ങൾക്ക് ഓൺലൈൻ കരാർ ഉണ്ടെന്ന് ഉറപ്പ് വരുത്തണം: അറിയിപ്പുമായി സൗദി അറേബ്യ

മക്ക: ഉംറ സേവനങ്ങൾക്ക് ഓൺലൈൻ കരാർ ഉണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് സൗദി അറേബ്യ. രാജ്യത്തിനുള്ളിൽ നിന്നുള്ള ഉംറ തീർഥാടകരോട് യാത്രകൾ സംഘടിപ്പിക്കുന്ന കമ്പനികൾ മുഖേന ലഭിക്കുന്ന സേവനങ്ങൾക്ക് ഓൺലൈൻ കരാർ ഉണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് സൗദി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Read Also: ഒറ്റയടിക്ക് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത് പാക് താലിബാന്റെ മൂന്ന് കൊടും തീവ്രവാദി കമാൻഡർമാർ

താമസം, ഗതാഗതം മുതലായ സേവനങ്ങളുടെ വിശദാംശങ്ങളും അവയുടെ തീയതികളും ഉറപ്പുവരുത്തണം. യാത്രകൾ സംഘടിപ്പിക്കുന്നതിന് ലൈസൻസുള്ള കമ്പനികൾ വഴി സേവനങ്ങൾ ലഭിക്കുന്നുണ്ടെന്നും തീർത്ഥാടകർ ഉറപ്പാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

അതേസമയം, കോവിഡ് വാക്‌സിനെടുക്കാത്ത ഉംറ തീർത്ഥാടകർക്ക് ഏതാനും ഉപാധികളോടെ മക്കയിലെ ഗ്രാൻഡ് മോസ്‌കിലേക്കും, മദീനയിലെ പ്രവാചകന്റെ പള്ളിയിലേക്കും പ്രവേശനം അനുവദിക്കുമെന്ന് സൗദി അറേബ്യ നേരത്തെ അറിയിച്ചിരുന്നു. കോവിഡ് രോഗബാധിതനായിരിക്കരുത്, കോവിഡ് രോഗബാധ സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിനിടയാകരുത് എന്നിവയാണ് നിബന്ധനകൾ.

നിബന്ധനകൾ പാലിച്ച് കൊണ്ട് Eatmarna ആപ്പിലൂടെ ഗ്രാൻഡ് മോസ്‌കിലേക്കും, പ്രവാചകന്റെ പള്ളിയിലേക്കും പ്രവേശനം ലഭിക്കുന്നതിനും, ഉംറ അനുഷ്ഠിക്കുന്നതിനുമുള്ള പെർമിറ്റുകൾക്ക് അപേക്ഷിക്കാവുന്നതാണ്.

Read Also: ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ നിരവധി ഒഴിവുകള്‍, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 06: വിശദവിവരങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button