Latest NewsIndia

മരിച്ചെന്ന് സർക്കാർ സർട്ടിഫിക്കറ്റ്: ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാൻ നിയമ പോരാട്ടത്തിനൊരുങ്ങി 90കാരൻ

ഫിറോസാബാദ്: താൻ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാൻ നിയമ പോരാട്ടത്തിനൊരുങ്ങി 90കാരൻ. മരിച്ചെന്ന് മുനിസിപ്പാലിറ്റിക്കാർ സർട്ടിഫിക്കറ്റ് ഇറക്കി സ്ഥിരീകരിച്ചതോടെയാണ് വൃദ്ധൻ നിയമപോരാട്ടത്തിന് ഒരുങ്ങുന്നത്.

ഉത്തർ പ്രദേശിലെ ഫിറോസാബാദിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. 90 വയസുള്ള കൃഷ്ണാനന്ദ് എന്ന വൃദ്ധൻ മരിച്ചതായാണ് സർക്കാർ രേഖകളിൽ കാണിക്കുന്നത്. രേഖകൾ പ്രകാരം, 2021 നവംബറിൽ നഗരസഭ ഇദ്ദേഹത്തിന്റെ മരണസർട്ടിഫിക്കറ്റ് ഇഷ്യു ചെയ്തിട്ടുണ്ട്. ഹുമയൂൺപൂരിലെ തന്റെ കെട്ടിടം സ്വന്തമാക്കാൻ വേണ്ടി ലാൻഡ് മാഫിയ കളിക്കുന്ന കളിയാണിത് എന്നാണ് കൃഷ്ണാനന്ദ് പറയുന്നത്. താൻ ‘മരിച്ച’ വിവരം ഇദ്ദേഹം അറിയുന്നത് പോലും ആറുമാസം മുൻപാണ്.

Also read: കുറ്റവാളി ബിജെപിക്കാരനായാലും വിടില്ല: ബുൾഡോസർ ബാബയെ അഭിനന്ദിച്ച് നോയിഡ നിവാസികൾ
ഹുമയൂൺപൂരിൽ, ക്ഷേത്രത്തിനു സമീപം 22 കടകളുള്ള ഒരു കെട്ടിടത്തിന്റെ ഉടമസ്ഥനാണ് കൃഷ്ണാനന്ദ്. 40 വർഷമായി അദ്ദേഹമാണ് ഇതിന്റെ ഉടമസ്ഥാവകാശം കൈയാളുന്നത്. ഇത് സ്വന്തമാക്കാൻ വേണ്ടി സർക്കാർ ഉദ്യോഗസ്ഥരോടൊപ്പം മാഫിയ ഒത്തുകളിക്കുകയാണെന്നാണ് കൃഷ്ണാന്ദ് പറയുന്നത്. തന്റെ അസ്തിത്വം തെളിയിക്കാൻ വേണ്ടി കോടതിയെയും മുനിസിപ്പൽ കമ്മീഷണറെയും സമീപിച്ചിരിക്കുകയാണ് അദ്ദേഹമിപ്പോൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button