Latest NewsSaudi ArabiaNewsInternationalGulf

ജിദ്ദ ഗവർണറേറ്റിലെ വിദ്യാലയങ്ങളിൽ നാലാം ക്ലാസിൽ വനിതാ അധ്യാപകരെ നിയമിക്കണം: നിർദ്ദേശം നൽകി വിദ്യാഭ്യാസ മന്ത്രാലയം

ജിദ്ദ: ജിദ്ദ ഗവർണറേറ്റിലെ വിദ്യാലയങ്ങളിൽ നാലാം ക്ലാസിൽ വനിതാ അധ്യാപകരെ നിയമിക്കണമെന്ന് നിർദ്ദേശം. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. അടുത്ത അദ്ധ്യയന വർഷം മുതൽ ജിദ്ദ ഗവർണറേറ്റിലെ വിദ്യാലയങ്ങളിലെ നാലാം ക്ലാസിൽ അധ്യാപകരായി വനിതകളെ നിയമിക്കണമെന്നാണ് നിർദ്ദേശം.

Read Also: ഇന്ത്യയിൽ ഒരു സംസ്ഥാനത്തും ഇത്രയും അധികം ഓർഡിനൻസുകൾ ഇറക്കിയിട്ടില്ല: ഓ‍ർഡിനൻസ് രാജ് അവസാനിപ്പിക്കണമെന്ന് ചെന്നിത്തല

ഇക്കാര്യം വ്യക്തമാക്കി ജിദ്ദയിലെ വിദ്യാഭ്യാസ വകുപ്പിന് മന്ത്രാലയം സർക്കുലർ അയച്ചു. സ്വകാര്യ പൊതുവിദ്യാഭ്യാസ മേഖലയിലെ നിക്ഷേപത്തെ പിന്തുണയ്ക്കാനും മന്ത്രാലയം ആഗ്രഹിക്കുന്നുണ്ടെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

ജിദ്ദ ഗവർണറേറ്റിലെ സ്വകാര്യ, വിദേശ സ്‌കൂളുകൾക്ക് മാത്രമാണ് ഈ തീരുമാനം ബാധകമാകുക. ജിദ്ദ ഗവർണറേറ്റിൽ പരീക്ഷണാടിസ്ഥാനത്തിലാണ് ഇപ്പോൾ ഈ തീരുമാനം നടപ്പിലാക്കുന്നത്. പിന്നീട് രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങൾക്കും തീരുമാനം ബാധകമാക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

Read Also: ബിജെപി സമരത്തിനെത്തും മുമ്പ് മണൽച്ചാക്കിട്ട് കുഴിയടച്ച് ഡിവൈഎഫ്‌ഐ: പാതാളക്കുഴിയിൽ മാവേലിയെ ഇരുത്തി പൂക്കളമിട്ടു ബിജെപി

shortlink

Related Articles

Post Your Comments

Related Articles


Back to top button