KeralaLatest NewsNews

വാസ്‌തു കൺസൾട്ടന്റ് ഡോ. നിശാന്ത് തോപ്പിലിന് പട്ടും വളയും വാസ്‌തു ചക്രവർത്തി പുരസ്ക്കാരവും

 

തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ പ്രമുഖ വാസ്തു ശാത്ര വിദഗ്ദ്ധനും വാസ്‌തു ഭാരതി വേദിക് റിസർച്ച് അക്കാദമി ചെയർമാനുമായ ഡോ. നിശാന്ത് തോപ്പിലിന് തിവിതാംകൂർ രാജ കുടുംബത്തിന്റെ വക പട്ടും വളയും വാസ്തു ചക്രവർത്തി പുരസ്ക്കാരവും നൽകി ആദരിച്ചു.

തിരുവിതാംകൂറിന്റെ ഇതിഹാസവും ചരിത്രപുരുഷനുമായ ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ അനുസ്‌മരണ ദിനാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ തിരുവിതാംകൂർ രാജ കുടുംബത്തിലെ മഹാറാണി അശ്വതി തിരുനാൾ ഗൗരി ലക്ഷമിഭായി തമ്പുരാട്ടി മികച്ച വസ്‌തു ശാസ്‌ത്ര പ്രവർത്തകൻ എന്ന നിലയിൽ ഡോ. നിശാന്ത് തോപ്പിൽ M. Phil, PhD യെ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി പട്ടും വളയും നൽകി ആദരിച്ചു.

എൻ. വിജയകുമാർ ഐ.പി.എസ് വാസ്‌തു ചക്രവർത്തി കീർത്തിപത്രം സമർപ്പിച്ചു.

വാസ്തു ശാസ്ത്ര വിഷയവുമായി ബന്ധപ്പട്ട മികച്ച സേവനത്തിനാണ് അദ്ദേഹത്തെ ആദരിച്ചത്.

വാസ്‌തു ഭാരതി വേദിക് റിസർച്ച് അക്കാദമിയുടെ നേതൃത്വത്തിൽ കഴിഞ്ഞ കുറെ കാലമായി വാസ്‌തു ശാസ്‌ത്രത്തിന്റെ പ്രാഥമിക പഠനം ജാതിമത ഭേദമില്ലാതെ തികച്ചും സൗജന്യമായി ജനങ്ങളിലേക്കെത്തിച്ചു കൊണ്ടിരിക്കുന്നു.

അതിനും പുറമെ, ഡിപ്ലോമ കോഴ്‌സിലൂടെ ഇതിനകം അനേകം പേർ വാസ്‌തു ശാസ്‌ത്രത്തിൽ പ്രാവീണ്യം നേടുകയും കേന്ദ്ര ഗവണ്‍മെന്റ് അംഗീകാരമുള്ള NACTET സർട്ടിഫിക്കറ്റോടു കൂടി വാസ്‌തു കൺസൾട്ടന്റ് ആയി  ജോലി ചെയ്തു വരുന്നുമുണ്ട്.

കേരളത്തിലും വിദേശങ്ങളിലുമുള്ള മലയാളികളുടെ സൗകര്യാർത്ഥം ഓഫ് ലൈനിലിന്‌ പുറമെ ഓൺലൈനിലും ഈ പഠന പരിശീന ക്ലാസുകള്‍ തുടരുന്നുമുണ്ട്.

വട്ടിയൂർകാവ് എം.എൽ.എ വി.കെ പ്രശാന്ത് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. അനന്തപുരി ഹോസ്‌പിറ്റൽ ആന്റ് റിസർച്ച് സെന്റർ ചെയർമാൻ ഡോ. എൻ മാർത്താണ്ഡൻ പിള്ള, ജില്ലാ ക്യാൻസർ പ്രതിരോധസമിതി മുൻ നോഡൽ ഓഫീസർ ഡോ. സി വേണുഗോപാൽ, പ്രമുഖ ചലച്ചിത്ര പ്രവർത്തകൻ കൊല്ലം തുളസി, ശ്രീചിത്തിര തിരുനാൾ കൾച്ചറൽഫാറം സെക്രട്ടറി അജിത്കുമാർ, അരുൺ ജ്യോതി, മലയാളം ന്യുസ് നെറ്റ് വർക്ക് സ്‌കൂൾ ഓഫ് മ്യുസിക് ഡയറക്റ്റർ കാവാലം സജീവ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംസാരിച്ചു.

shortlink

Post Your Comments


Back to top button