Latest NewsNewsInternational

ചൈനയില്‍ കണ്ടെത്തിയ പുതിയ വൈറസ് അപകടകാരിയാണന്ന് റിപ്പോര്‍ട്ട്, വാക്‌സിനും ചികിത്സയുമില്ല: 35 ലധികം പേര്‍ മരിച്ചു

ഹെനിപാ, ലേ വി എന്നിങ്ങനെ അറിയപ്പെടുന്ന വൈറസ് ഇതുവരെ 35 ലധികം പേര്‍ക്കാണ് രാജ്യത്ത് സ്ഥിരീകരിച്ചിരിക്കുന്നത്

ബീജിങ്: ചൈനയില്‍ കണ്ടെത്തിയ പുതിയ വൈറസ് അപകടകാരിയാണന്ന് റിപ്പോര്‍ട്ട്. ഹെനിപാവൈറസ്, ലേ വി എന്നിങ്ങനെ അറിയപ്പെടുന്ന വൈറസ് ഇതുവരെ 35 ലധികം പേര്‍ക്കാണ് രാജ്യത്ത് സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം ബാധിച്ചവരില്‍ മൂന്നിലൊന്ന് പേരുടെ മരണത്തിനിടയാക്കുന്ന വൈറസായതിനാല്‍ രാജ്യത്ത് കനത്ത ജാഗ്രതയാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

Read Also: വീ​ട് ക​യ​റി ആ​ക്ര​മണം : പ്ര​തി​ക​ൾ അറസ്റ്റിൽ

ഷ്രൂ എന്ന ഒരുതരം ചുണ്ടെലിയിലൂടെയാണ് ഈ വൈറസ് പടരുന്നത് എന്നാണ് വിവരം. 2019 ലാണ് ഈ വൈറസിന്റെ സാന്നിദ്ധ്യം മനുഷ്യരില്‍ ആദ്യമായി രേഖപ്പെടുത്തിയത്. എന്നാല്‍, ഇത്ര വ്യാപകമാകുന്നത് ഇതാദ്യമായാണ്.

അതേസമയം, മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് ഈ വൈറസ് നേരിട്ട് പടരാനുള്ള സാധ്യത കുറവാണെന്നാണ് ബീജിങ് ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് മൈക്രോബയോളജി ആന്‍ഡ് എപിഡെര്‍മോളജിയിലെ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്.

ക്ഷീണം, ചുമ, വിശപ്പില്ലായ്മ, പേശി വേദന തുടങ്ങിയവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍. ഇത് ബാധിച്ചവരില്‍ ഏകദേശം 35 ശതമാനം പേര്‍ക്ക് കരളിലും ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 8 ശതമാനം പേരില്‍ വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാകും. രോഗം പരത്തുന്ന ചുണ്ടെലികള്‍ക്ക് പുറമെ, നായ്ക്കള്‍, ആടുകള്‍ എന്നീ മൃഗങ്ങളിലും ഈ രോഗത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button