Independence DayLatest NewsNewsIndia

ഭാഷയും സംസ്കാരവും

ഓരോ സമൂഹത്തിനും അവരുടേതായ സംസ്കാരം വിലയേറിയതാണ്. ഭൂമിശാസ്ത്രപരമായും വൈകാരികമായും നിരവധി കാരണങ്ങള്‍ അതിനുണ്ടാവുകയും ചെയ്യും. എന്നാല്‍, ഭാരതീയ സംസ്കാരത്തിന് അതിന്‍റേതായ ഒരു സവിശേഷതയുണ്ട്, അതിന് ശാസ്ത്രീയമായ ഒരടിത്തറയുണ്ട്. മാത്രമല്ല മനുഷ്യന്‍റെ പരമമായ സ്വാതന്ത്ര്യവും സൗഖ്യവുമാണ് അത് വിഭാവനം ചെയ്യുന്നത്.

ലോകത്തിലെ വേറെ ഒരു സംസ്കാരവും മനുഷ്യമനസ്സിനെ ഇത്രത്തോളം ആഴത്തില്‍ പഠിച്ചിട്ടില്ല, വേറൊരു സംസ്കാരവും ഇത്രത്തോളം ശാസ്ത്രീയമായി മനുഷ്യനെ മനസ്സിലാക്കിയിട്ടില്ല. അവന്‍റെ ആത്യന്തികമായ ശ്രേയസ്സിനുവേണ്ടി യുക്തിപൂര്‍വ്വം പദ്ധതികള്‍ തയ്യാറാക്കിയിട്ടുമില്ല. അത്രയും സമഗ്രമായ ധാരണയോടു കൂടിയാണ് ഭാരതീയ സംസ്കാരം മനുഷ്യമനസ്സിനെ സമീപിച്ചിട്ടുള്ളത്. മനുഷ്യന്‍ അവന്‍റെ സാധ്യതകളത്രയും പൂര്‍ണമായും സാക്ഷാത്കരിക്കണം – ചരിത്രാതീതകാലം മുതല്‍ക്കേ ഭാരതീയ സംസ്കാരം ലക്ഷ്യമിട്ടിരുന്നത് ഇതായിരുന്നു.

സംസ്‌കാരത്തിന്റെ തായ്‌വേരോടുന്ന മണ്ണാണ് ഭാഷ. ഭാഷ ആര്‍ജ്ജിക്കുക എന്നതിനർത്ഥം സംസ്‌കാരം കൂടി ആര്‍ജ്ജിക്കുക എന്നതാണ്. മാനവിക മൂല്യങ്ങള്‍, ജനാധിപത്യബോധം എന്നിങ്ങനെയുള്ള വസ്തുതകളില്‍നിന്ന് അറിവുകളും കഴിവുകളും മനോഭാവങ്ങളും സമാഹരിക്കുന്നതിനും അതത് നാടിന്റെ ശ്രേഷ്ഠമായ സാംസ്‌കാരിക ചരിത്ര പാരമ്പര്യത്തെ പുതുതലമുറയ്ക്ക് അനുഭവപ്പെടുത്തുന്നതിനും ഭാഷായുടെ പങ്ക് വളരെ വലുതാണ്.

വിവിധ സംസ്കാരങ്ങൾ, ഭാഷകൾ, മതങ്ങൾ, ഭൂമിശാസ്ത്ര വൈവിധ്യങ്ങൾ, കലാരൂപങ്ങൾ എന്നിവയുടെ കലവറയായ ഇന്ത്യയെ വൈവിധ്യങ്ങളുടെ പറുദീസയായി വിശേഷിപ്പിക്കുന്നു. ഈ വൈവിധ്യങ്ങളുടെ ആകെത്തുകയാണ് ഇന്ത്യൻ ദേശീയത. പ്രാദേശികമായ സംസ്കാര പ്രതീകങ്ങളെ പരിപോഷിപ്പിച്ചുകൊണ്ടു മാത്രമേ ഇന്ത്യൻ ദേശീയതാ സങ്കല്പത്തെ വളർത്താൻ സാധിക്കുകയുള്ളു.

വിവിധ സംസ്കാരങ്ങളുടെയും മതങ്ങളുടെയും വിശ്വാസങ്ങളുടെയും കലവറയായ ഭാരതം എണ്ണമറ്റ ഭാഷകളുടെയും ലിപികളുടെയും ഉത്ഭവസ്ഥാനമാണ്. ഭാഷാ വിജ്ഞാന കോശമനുസരിച്ച് ഇന്ത്യ 461 ഭാഷകളുടെ ജന്മഭൂമിയാണ്. അവയിൽ 14 ഭാഷകൾ വംശനാശം സംഭവിച്ചതായി കണക്കാക്കുന്നു.

എന്നിരുന്നാലും ഇന്ത്യയിൽ എല്ലായിടത്തും സംസാരിക്കുന്ന ഒരു ഭാഷയുമില്ല. വടക്കേ ഇന്ത്യൻ സമതലങ്ങളിൽ ഭൂരിപക്ഷം സംസാരിക്കുന്ന ഭാഷ ഹിന്ദിയാണ്. എന്നാൽ, തെക്കെ ഇന്ത്യയിലും കിഴക്കൻ സംസ്ഥാനങ്ങളിലും ഹിന്ദി അത്ര ജനകീയമായ സംസാര ഭാഷയല്ല. അതുപോലെ തെന്നിന്ത്യൻ ഭാഷകളായ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നിവ ഉത്തരേന്ത്യയിലോ കിഴക്കൻ പ്രദേശങ്ങളിലോ ആളുകൾക്ക് മനസിലാവില്ല.

Read Also:- വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന ഫേസ് പാക്കുകൾ!

ഇന്ത്യൻ ഭരണഘടന 22 ഭാഷകളെ ഔദ്യോഗിക ഭാഷകളായി നിർവ്വചിച്ചിരിക്കുന്നു. ഒരു വ്യക്തി മറ്റുള്ളവരുടെ മുന്നില്‍ അംഗീകാരം നേടുന്നതില്‍ ഉപയോഗിക്കുന്ന ഭാഷയും കൈകാര്യം ചെയ്യുന്ന രീതിയും പ്രധാന പങ്കുവഹിക്കുന്നു. ആശയവിനിമയത്തിനുള്ള മനുഷ്യന്റെ അടങ്ങാത്ത ആഗ്രഹമാണ് ഭാഷകളുടെ ഉത്ഭവാടിസ്ഥാനം. ഭാഷ ഒരു സംസ്കാരമാണ്.

വ്യക്തിത്വത്തിന്റെ പര്യായമായ ഭാഷ നല്ല രീതിയില്‍ ഉപയോഗിച്ചാല്‍
(1) നല്ല ബന്ധങ്ങള്‍ ഉണ്ടാകും.
(2) നമ്മുടെ സംസ്കാരം വെളിപ്പെടും.
(3) ആശയങ്ങള്‍ മറ്റുള്ളവരില്‍ സ്വാധീനം ചെലുത്തും.
(4) തര്‍ക്കങ്ങള്‍ ഒഴിവാക്കപ്പെടും.
(5) തീരുമാനങ്ങള്‍ സമയത്തെടുത്ത് ചെയ്യാൻ സാധിക്കും.

shortlink

Related Articles

Post Your Comments


Back to top button