KozhikodeKeralaNattuvarthaLatest NewsNews

കാറ്റിൽ തെങ്ങ് ദേഹത്തേക്ക് വീണ് രണ്ട് സ്കൂൾ വിദ്യാർത്ഥികൾക്ക് പരിക്ക്

മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ ദയാഞ്ജലി, അവന്തിക എന്നിവർക്കാണ് പരിക്കേറ്റത്

കോഴിക്കോട്: ശക്തമായ കാറ്റിൽ തെങ്ങ് ദേഹത്തേക്ക് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്. മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ ദയാഞ്ജലി, അവന്തിക എന്നിവർക്കാണ് പരിക്കേറ്റത്.

Read Also : സൈനിക ക്യാമ്പിൽ ചാവേറാക്രമണം, മൂന്നു സൈനികർക്ക് വീരമൃത്യു: ഭീകരരെ വെടിവെച്ചു കൊന്നു

കോഴിക്കോട് വടകരയിൽ ആണ് സംഭവം. പുതിയാപ്പിൽ നിന്ന് സ്കൂളിൽ പോവുകയായിരുന്ന കുട്ടികളുടെ ദേഹത്തേക്ക് തെങ്ങ് മുറിഞ്ഞ് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

കുട്ടികളെ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button