Latest NewsNewsIndiaCrime

അമ്മയ്ക്ക് മറ്റൊരാളുമായി പ്രണയമെന്ന് സംശയം: കുത്തിക്കൊന്ന ശേഷം മൃതദേഹം കട്ടിലില്‍ ഒളിപ്പിച്ച് 21കാരന്‍

നാല് ദിവസത്തിന് ശേഷമാണ് സോനാദേവിയുടെ മൃതദേഹം മുറിക്കുള്ളിൽ നിന്നും കണ്ടെത്തിയത്

ഗുരുഗ്രാം: മറ്റൊരാളുമായി പ്രണയത്തിലെന്നു സംശയിച്ച്‌ മകന്‍ അമ്മയെ കുത്തിക്കൊന്നു. തുടര്‍ന്ന് കട്ടിലില്‍ മൃതദേഹം ഒളിപ്പിച്ചു. ഗുരുഗ്രാമിലാണ് സംഭവം. സോനാദേവി(40) ആണ് ദാരുണായി കൊല്ലപ്പെട്ടത്. പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് 21 കാരനായ മകന്‍ പര്‍വേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വീട്ടിനുള്ളില്‍ വച്ച്‌ പല തവണ കുത്തിയ ശേഷം മരണം ഉറപ്പാക്കാനായി യുവാവ് അമ്മയുടെ കഴുത്തു ഞെരിച്ചതായി പൊലീസ് പറഞ്ഞു. ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.

read also: ബാറില്‍ നിന്നിറങ്ങി സ്വന്തമെന്ന് കരുതി ഓടിച്ചത് മറ്റൊരു കാര്‍, കാറില്‍ യുവതിയും കുട്ടിയും: ഒടുവിൽ അപകടം

ഭര്‍ത്താവിന്റെ മരണ ശേഷം സോനാദേവി സ്വന്തം ഗ്രാമമായ ഹിസാറിലെ ഗാര്‍ഹിയിൽ താമസിക്കുകയും ഒരു സ്വകാര്യ സ്‌കൂളില്‍ വാര്‍ഡനായി ജോലി ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, ഏകദേശം ആറ് മാസം മുമ്പ് അവര്‍ ജോലി വിടുകയും ഇതേ ഗ്രാമത്തില്‍ വാടകയ്ക്ക് താമസിക്കുകയും ചെയ്തിരുന്നു.

സോനിപത്തില്‍ താമസിക്കുകയായിരുന്ന പര്‍വേഷ് ഇവിടെ ഇടയ്ക്കിടെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. പലപ്പോഴും അമ്മ ഫോണ്‍വിളിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പര്‍വേഷ്, അമ്മയ്ക്ക് മറ്റൊരാളുമായി പ്രണയമുണ്ടെന്നു സംശയിച്ചു. തുടർന്നായിരുന്നു കൊലപാതകം. നിരവധി തവണ കുത്തി സോനാദേവിയുടെ മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം കട്ടിലിന്റെ അടിയില്‍ ഒളിപ്പിച്ചു. ദുര്‍ഗന്ധം വന്നതോടെ കെട്ടിട ഉടമയുടെ പരാതിയില്‍ പോലീസ് പരിശോധിച്ചപ്പോഴാണ് നാല് ദിവസത്തിന് ശേഷം സോനാദേവിയുടെ മൃതദേഹം മുറിക്കുള്ളിൽ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button