Latest NewsNewsInternationalGulfQatar

മാലിന്യത്തിന്റെ 60 ശതമാനവും പുന:രുത്പാദിപ്പിക്കും: തീരുമാനവുമായി ഖത്തർ നഗരസഭ മന്ത്രാലയം

ദോഹ: ഫിഫ ഖത്തർ ലോകകപ്പിനിടെ ഉണ്ടാകുന്ന മാലിന്യത്തിന്റെ 60 ശതമാനവും പുന:രുത്പാദിപ്പിക്കാൻ തീരുമാനിച്ച് ഖത്തർ. ഇതിനായി പുതിയ പദ്ധതികൾ നടപ്പിലാക്കാനാണ് നഗരസഭ മന്ത്രാലയത്തിന്റെ തീരുമാനം. കാർബൺ നിഷ്പക്ഷ ലോകകപ്പിനുള്ള രാജ്യത്തിന്റെ ലക്ഷ്യത്തെ പിന്തുണയ്ക്കാനുള്ള പദ്ധതികളാണ് മന്ത്രാലയം ആവിഷ്‌കരിക്കുന്നത്.

Read Also: ഇനി വാട്സ്ആപ്പിലും അവതാർ ഫോട്ടോകൾ ലഭ്യമായേക്കും, കൂടുതൽ വിവരങ്ങൾ അറിയാം

മാലിന്യത്തിന്റെ 40 ശതമാനത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് പദ്ധതിയിടുന്നത്. 60 ശതമാനം മാലിന്യം പുന:രുത്പാദിപ്പിക്കാനായി വേർതിരിക്കുക എന്നത് വലിയ ബുദ്ധിമുട്ടേറിയ കാര്യമാണ്. ലക്ഷ്യം നേടാൻ ഇതിനായി പ്രത്യേക സംഘത്തെ തന്നെ രൂപീകരിച്ചതായി അധികൃതർ അറിയിച്ചു.

വ്യക്തിഗത ഗാർഹിക മാലിന്യങ്ങൾ മുതൽ വലിയ വാണിജ്യ മാലിന്യങ്ങൾ വരെ വേർതിരിക്കുന്നതിൽ ഓരോരുത്തർക്കും വലിയ പങ്കാണുള്ളത്. മധ്യപൂർവ ദേശത്തെ ഏറ്റവും വലിയ വേസ്റ്റ് മാനേജ്മെന്റ് സെന്റർ ആണ് ഖത്തറിന്റേത്.

Read Also: ‘ഞാന്‍ മെഹ്നാസ് കാപ്പന്‍, എല്ലാ സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ട സിദ്ദിഖ് കാപ്പന്റെ മകള്‍’: വൈറൽ വീഡിയോ

shortlink

Related Articles

Post Your Comments

Related Articles


Back to top button