MollywoodLatest NewsKeralaCinemaNewsEntertainmentMovie Gossips

മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമാകുന്ന ‘വെള്ളരി പട്ടണം’: സ്വാതന്ത്ര്യദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്

കൊച്ചി: മഞ്ജു വാര്യരും സൗബിൻ ഷാഹിറും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ‘വെള്ളരി പട്ടണം’. മഹേഷ് വെട്ടിയാറാണ് സിനിമ സംവിധാനം ചെയ്യുന്നത്. ആക്ഷൻ ഹീറോ ബിജു, അലമാര, മോഹൻലാൽ, കുങ്ഫു മാസ്റ്റർ തുടങ്ങിയ സിനിമകൾക്ക് ശേഷം ഫുൾ ഓൺ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രമാണിത്. മാധ്യമപ്രവർത്തകനായ ശരത്കൃഷ്ണയും സംവിധായകൻ മഹേഷും ചേർന്നാണ് രചന നിർവ്വഹിക്കുന്നത്.

ഇപ്പോളിതാ, സിനിമയുടേതായി റിലീസ് ചെയ്ത പുതിയ പോസ്റ്ററാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നു കൊണ്ടാണ് അണിയറ പ്രവർത്തകർ പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. പോസ്റ്ററിൽ ഇന്ദിരാഗാന്ധിയുടെ മേക്ക് ഓവറിലുള്ള മഞ്ജുവാര്യരെയും ചർക്കയിൽ നൂൽ നൂൽക്കുന്ന സൗബിൻ ഷാഹിറിനെയുമാണ് കാണിക്കുന്നത്. ചിത്രം സെപ്റ്റംബറിൽ പ്രദർശനത്തിനെത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button