CricketLatest NewsNewsSports

സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പര: ഇന്ത്യന്‍ ടീം ഹരാരെയിലെത്തി

ഹരാരെ: സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരക്കായി ഇന്ത്യന്‍ ടീം ഹരാരെയിലെത്തി. ഈ മാസം 18ന് ആരംഭിക്കുന്ന പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണുള്ളത്. 20നും 22നുമാണ് മറ്റ് രണ്ട് ഏകദിനങ്ങള്‍. മലയാളി താരം സ‍ഞ്ജു സാംസണും ടീമിലുണ്ട്. കെ എല്‍ രാഹുലിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം നാളെ ആദ്യ പരിശീലനത്തിന് ഇറങ്ങും.

രാഹുല്‍ ദ്രാവിഡിന് പകരം വിവിഎസ് ലക്ഷ്മണാണ് ഇന്ത്യയുടെ മുഖ്യ പരിശീലകനായി ടീമിനൊപ്പമുള്ളത്. ഏഷ്യാ കപ്പിന് മുന്നോടിയായി ദ്രാവിഡിന് വിശ്രമം അനുവദിക്കുകയായിരുന്നു. ശിഖര്‍ ധവാനാണ് വൈസ് ക്യാപ്റ്റന്‍. എല്ലാ മത്സരവും ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒരു മണിക്കാണ് ആരംഭിക്കുക.

ഇന്ത്യന്‍ ടീം: കെഎൽ രാഹുൽ (ക്യാപ്റ്റൻ), ശിഖർ ധവാൻ (വൈസ് ക്യാപ്റ്റൻ), റുതുരാജ് ഗെയ്ക്വാദ്, ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, അക്സർ പട്ടേൽ, ആവേഷ് ഖാൻ, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചാഹർ.

Read Also:- ബിപി നിയന്ത്രിച്ചു നിര്‍ത്താൻ മുട്ട!

സിംബാബ്‌വെ ടീം: റ്യാന്‍ ബേള്‍, റെഗിസ് ചകാബ്വ (ക്യാപ്റ്റൻ), തനക ചിവാങ്ക, ബ്രാഡ്‌ലി ഇവാന്‍സ്, ലൂക് ജോങ്‌വെ, ഇന്നസന്റ് കയേ, തകുസ്വാന്‍ഷെ കെയ്റ്റാനോ, ക്ലൈവ് മന്റാന്റെ, വെസ്ലി മധെവേരെ, ടഡിവാന്‍ഷെ മറുമാനി, ജോണ്‍ മസാര, ടോണി മുനോഗ്യ, റിച്ചാര്‍ ഗവാര, വിക്റ്റര്‍ ന്യൂച്ചി, സിക്കന്ദര്‍ റാസ, മില്‍ട്ടണ്‍ ഷുംബ, ഡൊണാള്‍ഡ് ടിരിപാനോ.

shortlink

Related Articles

Post Your Comments

Related Articles


Back to top button