Latest NewsUAENewsInternationalGulf

ഓൺലൈനിലൂടെ വ്യക്തികളെ അപമാനിച്ചാൽ കർശന നടപടി: മുന്നറിയിപ്പുമായി ദുബായ് പബ്ലിക് പ്രോസിക്യൂഷൻ

ദുബായ്: ഓൺലൈനിലൂടെ വ്യക്തികളെ അപമാനിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി ദുബായ് പബ്ലിക് പ്രോസിക്യൂഷൻ. ഓൺലൈനിൽ മറ്റുള്ളവരെ അപമാനിച്ചാൽ 500,000 ദിർഹം വരെ പിഴ ഈടാക്കാമെന്ന് ദുബായ് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

Read Also: ‘ഹർ ഘർ തിരംഗ’ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്‌തത് ത്രിവർണ്ണ പതാകയുമായി 5 കോടിയിലധികം സെൽഫികൾ: സാംസ്‌കാരിക മന്ത്രാലയം

ഇക്കാര്യം വ്യക്തമാക്കുന്ന ഒരു വീഡിയോയും ദുബായ് പബ്ലിക് പ്രോസിക്യൂഷൻ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. അതേസമയം, സഹപ്രവർത്തകനെ അധിക്ഷേപിക്കുന്ന ശബ്ദ സന്ദേശം വാട്‌സ്ആപ്പ് വഴി അയച്ച യുവാവിനെതിരെ നേരത്തെ യുഎഇ നടപടി സ്വീകരിച്ചിരുന്നു. രണ്ട് ലക്ഷത്തിലേറെ രൂപ യുവാവ് നഷ്ടപരിഹാരമായി നൽകണമെന്നായിരുന്നു കോടതി ഉത്തരവിട്ടത്. ഓൺലൈൻ നിയമം ലംഘിച്ച് ശബ്ദ സന്ദേശത്തിലൂടെ സഹപ്രവർത്തകനെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തയാൾക്കാണ് കോടതി ശിക്ഷ വിധിച്ചത്. അൽ ഐൻ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയുടേതാണ് നടപടി.

വാട്ട്സ് ആപ്പ് വഴി അയച്ച ശബ്ദ സന്ദേശങ്ങളിലൂടെ തന്നെ അപമാനിച്ചുവെന്നും ഇതുവഴി മാനസിക ആഘാതമുണ്ടായെന്നും 50,000 ദിർഹം നൽകണമെന്നും ചൂണ്ടിക്കാട്ടി അറബ് സ്വദേശിയാണ് കോടതിയെ സമീപിച്ചത്.

സഹപ്രവർത്തകനെതിരെയുള്ള തെളിവുകളും ഇദ്ദേഹം കോടതിയിൽ ഹാജരാക്കിയിരുന്നു. ഇരു കക്ഷികളുടെയും വാദം കേട്ട ശേഷം നഷ്ടപരിഹാരം നൽകാനും, പരാതിക്കാരന്റെ കോടതിച്ചെലവുകൾ നൽകാനും പ്രതിയോട് കോടതി നിർദേശിക്കുകയായിരുന്നു.

Read Also: ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി ബാങ്ക് ഓഫ് ബറോഡ, നിക്ഷേപങ്ങൾക്ക് ഇനി ഉയർന്ന പലിശ നിരക്കുകൾ

shortlink

Related Articles

Post Your Comments


Back to top button