KeralaLatest NewsNews

ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ സിപിഎം ബന്ധം പരസ്യമായി ഏറ്റുപറഞ്ഞത് പാര്‍ട്ടിക്ക് നാണക്കേടായി

പ്രതികള്‍ സിപിഎമ്മുകാരല്ലെന്നു വ്യക്തമാക്കിയ കൃഷ്ണദാസ്, അവര്‍ പാര്‍ട്ടി കുടുംബത്തില്‍പ്പെട്ടവരാണെന്നു സമ്മതിച്ചു

പാലക്കാട്: സിപിഎം ലോക്കല്‍ കമ്മറ്റിയംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ മാധ്യമങ്ങള്‍ക്കു മുന്‍പില്‍ സിപിഎം ബന്ധം പരസ്യമായി ഏറ്റുപറഞ്ഞത് പാര്‍ട്ടിക്ക് നാണക്കേടായി. സംഭവത്തില്‍ പ്രതികരണവുമായി സിപിഎം നേതാവ് എന്‍.എന്‍ കൃഷ്ണദാസ് രംഗത്ത് എത്തി. കൊലപാതകത്തിനുശേഷം എന്താണ് പറയേണ്ടതെന്നു വരെ അക്രമികളെ ആര്‍എസ്എസ് പറഞ്ഞു പഠിപ്പിച്ചിരിക്കുകയാണെന്ന് കൃഷ്ണദാസ് ആരോപിച്ചു. കൊലക്കത്തിക്കു മൂര്‍ച്ച കൂട്ടുമ്പോള്‍ത്തന്നെ കൊലപാതകം പൊതുജനമധ്യത്തില്‍ എങ്ങനെ അവതരിപ്പിക്കണമെന്ന വിശദീകരണവും ആര്‍എസ്എസ് തയാറാക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: ‘മലപ്പുറത്തു ഇന്നുമുണ്ട് പോക്‌സോ കേസ്, മൂന്നു കാക്കാമാർ അറസ്റ്റിലാണ്’: മുനീറിന് മറുപടിയുമായി ജസ്‌ല മാടശ്ശേരി

 

പ്രതികള്‍ സിപിഎമ്മുകാരല്ലെന്നു വ്യക്തമാക്കിയ കൃഷ്ണദാസ്, അവര്‍ പാര്‍ട്ടി കുടുംബത്തില്‍പ്പെട്ടവരാണെന്നു സമ്മതിച്ചു. ഇങ്ങനെയൊരു അസുരവിത്ത് പാര്‍ട്ടി കുടുംബത്തില്‍ വന്നു പിറന്നതു തങ്ങളുടെ നിര്‍ഭാഗ്യമാണെന്നും കൃഷ്ണദാസ് വ്യക്തമാക്കി. പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം വിശദീകരിക്കുന്നതില്‍ കാലതാമസമുണ്ടായതിനെക്കുറിച്ചുള്ള ചോദ്യത്തിന്, പ്രതികളെ പൊലീസ് കണ്ടെത്തിക്കഴിയുമ്പോഴല്ലേ അവരുടെ രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ചു പറയാനാകൂ എന്നായിരുന്നു കൃഷ്ണദാസിന്റെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button