ErnakulamKeralaNattuvarthaLatest NewsNews

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന സ്കൂ​ട്ട​റി​ന് മു​ക​ളി​ലേ​ക്ക് മ​രം ഒ​ടി​ഞ്ഞു​വീ​ണ് പ​രി​ക്കേ​റ്റ മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു

കോ​ട്ടു​വ​ള്ളി കൊ​ട​വ​ക്കാ​ട് വൈ​പ്പു​കാ​ര​ൻ​പ​റ​മ്പിൽ പ്ര​ദീ​പ് (50) ആണ് മ​രി​ച്ചത്

പ​റ​വൂ​ർ: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന സ്കൂ​ട്ട​റി​ന് മു​ക​ളി​ലേ​ക്ക് മ​രം ഒ​ടി​ഞ്ഞു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു. കോ​ട്ടു​വ​ള്ളി കൊ​ട​വ​ക്കാ​ട് വൈ​പ്പു​കാ​ര​ൻ​പ​റ​മ്പിൽ പ്ര​ദീ​പ് (50) ആണ് മ​രി​ച്ചത്.

ക​ഴി​ഞ്ഞ 13-ന് ​ഉ​ച്ച​യ്ക്കു ര​ണ്ടി​നു പു​ല്ലം​കു​ളം കൈ​ര​ളി തി​യ​റ്റ​റി​നു സ​മീ​പ​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ്ര​ദീ​പി​ന്‍റെ പേ​ര​ക്കു​ട്ടി അ​നു​പം കൃ​ഷ്ണ (നാ​ല്) മ​രി​ച്ചി​രു​ന്നു. പ്ര​ദീ​പി​ന്‍റെ ന​ട്ടെ​ല്ലും തോ​ളെ​ല്ലും ഒ​ടി​യുകയും വാ​രി​യെ​ല്ല് ഒ​ടി​ഞ്ഞു ശ്വാ​സ​കോ​ശ​ത്തി​ൽ ത​റക്കുകയും ചെയ്തിരുന്നു.

Read Also : അധ്യാപന യോഗ്യതയില്ലാത്തയാൾ അസോസിയേറ്റ് പ്രഫസറായാൽ അതാണ് രാഷ്ട്രീയം: സര്‍ക്കാരിനെതിരെ തുറന്നടിച്ച് ഗവര്‍ണര്‍

തുടർന്ന്, കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പി​ന്നീ​ട് മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്കാ​രം നടത്തി. അ​പ​ക​ട​ത്തി​ൽ തോ​ളെ​ല്ലി​ന് പ​രി​ക്കേ​റ്റ ഭാ​ര്യ രേ​ഖ ചി​കി​ത്സ​യി​ലാ​ണ്. മ​ക്ക​ൾ: പ്ര​ജി​ത്ത്, രേ​ഷ്മ. മ​രു​മ​ക​ൻ: ശ്രീ​ജി​ഷ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button