Latest NewsNewsIndiaMenInternationalLife Style

കഷണ്ടിക്ക് മരുന്ന് കണ്ടുപിടിച്ചു! മുടികൊഴിച്ചിൽ തടയും, നഷ്ടപ്പെട്ട മുടി വീണ്ടെടുക്കും – പഠന റിപ്പോർട്ട്

കഷണ്ടി മാറുമെന്ന പരസ്യങ്ങൾ എല്ലായിടത്തും ഉണ്ട്. നഷ്ടപ്പെട്ട മുടി വീണ്ടെടുക്കാൻ കഴിയുമെന്ന ഊതിപ്പെരുപ്പിച്ച അവകാശവാദങ്ങളും നിലവിലുണ്ട്. ഇതെല്ലാം കൂടുതലും ഷാംപൂകളുടെയും കഷണ്ടി മാറാനുള്ള ചികിത്സയുടെയും പേരിലാണ്. ചികിത്സയുടെ പേരിൽ ചിലപ്പോൾ ആയിരക്കണക്കിന് രൂപയാകും നഷ്ടമാവുക. പക്ഷെ, ഫലം ഒന്നും ഉണ്ടാവുകയുമില്ല. ഇത്തരം സംശയങ്ങൾക്കും ആശങ്കകൾക്കുമൊടുവിൽ കഷണ്ടിക്ക് മരുന്നു കണ്ടുപിടിച്ചതിന്റെ സൂചനയുമായി ശാസ്ത്രലോകം.

പതിറ്റാണ്ടുകളായി മുടികൊഴിച്ചിലിനായി ഡോക്ടർമാർ നൽകി വന്നിരുന്ന മരുന്ന് പുതിയമുടി വളരാൻ സഹായിക്കുന്നതായി റിപ്പോർട്ട്. വളരെ വ്യത്യസ്തമായ രീതിയിൽ ഉപയോഗിക്കുന്ന പഴയതും അറിയപ്പെടുന്നതുമായ മുടികൊഴിച്ചിൽ ചികിത്സാ മരുന്നായ minoxidil ആണ് ഡോക്ടർമാർ ഇതിനായി നിർദ്ദേശിക്കുന്നത്. തലയോട്ടിയിൽ നേരിട്ട് പ്രയോഗിക്കുന്ന ലോഷന് പകരം, വളരെ കുറഞ്ഞ ഡോസ് ഗുളികകളുടെ രൂപത്തിലാണ് ഇതുള്ളത്. യേൽ സ്‌കൂൾ ഓഫ് മെഡിസിനിലെ ഡെർമറ്റോളജിസ്റ്റായ ഡോ. ബ്രെറ്റ് കിംഗ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഡെർമറ്റോളജിസ്റ്റുകൾ കുറഞ്ഞ ഡോസ് മിനോക്സിഡിൽ ഗുളികകൾ വാഗ്ദാനം ചെയ്യുമായിരുന്നുവെങ്കിലും, ഇപ്പോളിതിന്റെ വിൽപ്പന കൂടിയിരിക്കുകയാണ്. minoxidil-ന്റെ വിജയകഥകൾക്ക് പ്രചാരണം ലഭിച്ചതോടെ കൂടുതൽ ഡോക്ടർമാർ ഇത് രോഗികൾക്ക് നിർദ്ദേശിക്കുന്നതായി റിപ്പോർട്ട്. ഈ മരുന്നുകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസിലാക്കാൻ ഡെർമറ്റോളജിസ്റ്റുകൾക്ക് പരിശീലനം നൽകിയിട്ടുണ്ടെന്നും, ഇത് ലേബൽ ഇല്ലാതെ മരുന്നുകൾ പരീക്ഷിക്കാൻ അവരെ അനുവദിക്കുമെന്നും ജോർജ്ജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിലെ ഡെർമറ്റോളജി പ്രൊഫസറും ചെയർമാനുമായ ഡോ. ആദം ഫ്രീഡ്മാൻ പറഞ്ഞു.

Also Read:സിബിഐ റെയ്ഡ്: മനീഷ് സിസോദിയയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്

തലയോട്ടിയിൽ തേയ്ക്കുന്ന മിനോക്സിഡിൽ ആദ്യമായി പുരുഷന്മാർക്ക് നൽകാൻ അനുമതി ലഭിച്ചത് 1988-ൽ ആണ്. പിന്നീട് 1992-ൽ സ്ത്രീകൾക്കും നൽകാൻ അനുവാദം ലഭിച്ചു. മുടിവളർച്ചയ്ക്കുള്ള ചികിത്സയായി മരുന്നിന്റെ ഉപയോഗം പതിറ്റാണ്ടുകൾക്ക് മുമ്പ് ആകസ്മികമായി കണ്ടെത്തി എന്ന് സാരം. ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ ഉയർന്ന ഡോസ് മിനോക്സിഡിൽ ഗുളികകൾ ഉപയോഗിച്ചിരുന്നു. എന്നാൽ, ഗുളികകൾ ശരീരത്തിലുടനീളം രോമവളർച്ച ഉണ്ടാകാൻ കാരണമാകുന്നതായി രോഗികൾ പരാതിപ്പെട്ടു. ഇതോടെയാണ്, അതിന്റെ നിർമ്മാതാവ് ഒരു മിനോക്സിഡിൽ ലോഷൻ വികസിപ്പിച്ചെടുത്തത്. ഇത് കഷണ്ടിക്ക് ഗുണം ചെയ്യുമെന്നാണ് പഠന റിപ്പോർട്ട്.

എന്നാൽ, ചില രോഗികൾക്ക് ലോഷൻ ഉപയോഗിച്ചത് കൊണ്ട് പ്രത്യേകിച്ച് ഗുണം ഒന്നും ഉണ്ടായതായി കാണുന്നില്ലെന്നും റിപ്പോർട്ടുണ്ട്. ഇതോടെയാണ് ഗുളികയുടെ രൂപത്തിൽ ഉണ്ടാക്കാൻ കമ്പനി തീരുമാനിച്ചത്. മരുന്ന് വായിലൂടെ എടുക്കുമ്പോൾ, അത് യാന്ത്രികമായി ഒരു സജീവ രൂപത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടും. ഗുളികയുടെ രൂപത്തിൽ നൽകിയാൽ അതിവേഗം വിഘടനം സംഭവിച്ച് മുടിയിഴകൾ പെട്ടെന്ന് വളരുമെന്നാണ് ഡോക്ടർമാർ കണ്ടെത്തിയിരിക്കുന്നത്.

2015-ൽ മിയാമിയിൽ നടന്ന ഒരു മീറ്റിംഗിൽ, കുറഞ്ഞ അളവിലുള്ള മിനോക്സിഡിൽ 100 ലധികം സ്ത്രീകളിൽ മുടി വളരാൻ സഹായിച്ചതായി ഡോ.സിൻക്ലെയർ വെളിപ്പെടുത്തി. 2017 ൽ തന്റെ പഠന റിപ്പോർട്ട് അദ്ദേഹം പ്രസിദ്ധീകരിച്ചു. പതിനായിരത്തിലധികം രോഗികൾക്ക് അദ്ദേഹം ഈ ഗുളിക ഇതിനോടകം നൽകിയിട്ടുണ്ട്. ഈയിടെയായി, മുടികൊഴിച്ചിൽ ഉള്ളവരുടെ എണ്ണം വർധിച്ചുവരുന്നുണ്ട്. പ്രായത്തിനനുസരിച്ച്, മുടികൊഴിച്ചിൽ ഉള്ള രോഗികൾക്ക് കുറഞ്ഞ ഡോസ് ഗുളികകൾ ഇപ്പോൾ നൽകുന്നുണ്ട്. ഇത് ഫലം കണ്ട് തുടങ്ങിയതോടെ ഈ ഗുളികയുടെ ജനപ്രീതിയും വർധിച്ചു. എന്നാൽ, ഇത്തരത്തിൽ ഈ ഗുളിക ഉപയോഗിച്ച് ചികിത്സ നടത്തുന്നതിന് എഫ്.സി.എ അംഗീകാരമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button