Latest NewsKeralaNews

വരും തലമുറയ്ക്ക് വിദ്യ പകര്‍ന്നു നല്‍കാനുളള അദ്ധ്യാപകരുടെ വ്യഗ്രതയ്ക്ക് ഗവര്‍ണര്‍ വിലങ്ങുതടിയാകരുത്

സിപിഎമ്മിനേയും ഡോ.പ്രിയ വര്‍ഗീസിനേയും ഒരു പോലെ ട്രോളി സിനിമാ താരം ജോയ് മാത്യു

കൊച്ചി: വരും തലമുറയ്ക്ക് വിദ്യ പകര്‍ന്നു നല്‍കാനുളള അദ്ധ്യാപകരുടെ വ്യഗ്രതയ്ക്ക് ഗവര്‍ണര്‍ വിലങ്ങുതടിയാകരുതെന്ന് സിപിഎമ്മിനേയും ഡോ.പ്രിയ വര്‍ഗീസിനേയും ഒരു പോലെ ട്രോളി സിനിമാ താരം ജോയ് മാത്യു. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ ഡോ. പ്രിയ വര്‍ഗീസിനേയും സിപിഎമ്മിനേയും പേരെടുത്ത് പറയാതെയാണ് താരം പരിഹസിച്ച് സംസാരിച്ചത്. രണ്ടു വരിയില്‍ തീരുന്ന താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് നിമിങ്ങള്‍ക്കകം വൈറലായി കഴിഞ്ഞു.

ഡോ. പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാല മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫസറായി നിയമനം നല്‍കിയ ഉത്തരവ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മരവിപ്പിച്ചിരുന്നു. തുടര്‍ന്ന് ഗവര്‍ണര്‍ നിയമന വിഷയത്തില്‍ കണ്ണൂര്‍ വി.സിയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാരും സര്‍വ്വകലാശാലയും ഗവര്‍ണര്‍ക്കെതിരെ തിരിയുന്ന സാഹചര്യമാണ് നിലവിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button