KeralaLatest NewsNews

ഇ.പി ജയരാജനെതിരായ വധശ്രമക്കേസിൽ കോണ്‍ഗ്രസ് പ്രവർത്തകർ നാളെ മൊഴി നൽകും

കൊല്ലം: ഇടതുമുന്നണി കണ്‍വീനർ ഇ.പി ജയരാജനെതിരായ വധശ്രമക്കേസിൽ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ ഫർസിൻ മജീദും നവിൻ കുമാറും നാളെ മൊഴി നൽകും.

കൊല്ലം പോലീസ് ക്ലബിൽ വച്ചാണ് ഇവര്‍ മൊഴി നൽകുക. യാത്രയ്ക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഇരുവരും ഡി.ജി.പിക്ക് അപേക്ഷ നൽകിയിട്ടുണ്ട്.

നേരത്തെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ രണ്ട് തവണ വലിയതുറ പോലീസ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ജാമ്യ ഉപാധികള്‍ നിലനില്‍ക്കുന്നതിനാല്‍ ഹാജരാകൻ കഴിയില്ലെന്ന് യൂത്ത് കോണ്‍ഗ്രസുകാർ മറുപടി നൽകിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button