KeralaLatest NewsNews

അട്ടപ്പാടി മധു വധക്കേസ്, പ്രതികളെ മോചിപ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ജാമ്യം റദ്ദാക്കിയതിനെതിരെ, കേസിലെ രണ്ടും അഞ്ചും പ്രതികള്‍ നല്‍കിയ ഹര്‍ജിയിലാണ് സ്റ്റേ

കൊച്ചി: മധു കേസില്‍ ജാമ്യം റദ്ദാക്കി ജയിലില്‍ അയച്ച മൂന്ന് പ്രതികളെയും മോചിപ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ബിജു, അനീഷ്, സിദ്ദിഖ് എന്നീ പ്രതികളെ വിട്ടയക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. മൂന്ന് പേര്‍ക്കും ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.

Read Also: വീണ്ടും വിവാഹം കഴിക്കണമെന്ന് എന്നോട് പറഞ്ഞവരുണ്ട്: വിവാഹവാർത്തകളെ കുറിച്ച് മേഘ്ന രാജ്

തിങ്കളാഴ്ച മധു കേസിലെ പ്രതികളുടെ അപ്പീലുകള്‍ ഹൈക്കോടതി പരിഗണിക്കും. ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഹൈക്കോടതി നല്‍കിയ ജാമ്യം എങ്ങനെ വിചാരണക്കോടതിക്ക് റദ്ദാക്കാനാകുമെന്ന് ഹൈക്കോടതി ചോദിച്ചു.

ജാമ്യം റദ്ദാക്കിയതിനെതിരെ, കേസിലെ രണ്ടും അഞ്ചും പ്രതികള്‍ നല്‍കിയ ഹര്‍ജിയിലാണ് സ്റ്റേ. മണ്ണാര്‍ക്കാട് എസ്സി-എസ്ടി കോടതി ഉത്തരവിന്മേല്‍ തിങ്കളാഴ്ച വരെയാണ് ഹൈക്കോടതിയുടെ സ്റ്റേ. കേസിലെ രേഖകള്‍ വിളിച്ചു വരുത്തുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button