ThiruvananthapuramKeralaNattuvarthaLatest NewsNews

യുവതിയെ തട്ടിക്കൊണ്ടു പോകാൻ വീട്ടില്‍ക്കയറി കിടപ്പുമുറിയില്‍ ഒളിച്ചിരുന്നു : റൗഡി അറസ്റ്റിൽ

കിളിമാനൂര്‍ പഴയകുന്നുമ്മേല്‍ ചെമ്പകശേരി അരുണ്‍ നിവാസില്‍ അരുണ്‍ ( 34 ) ആണ് അറസ്റ്റിലായത്

തിരുവനന്തപുരം: യുവതിയെ തട്ടിക്കൊണ്ടു പോവുന്നതിനായി വീട്ടില്‍ക്കയറി കിടപ്പുമുറിയില്‍ ഒളിച്ചിരുന്ന പ്രതി പിടിയില്‍. കിളിമാനൂര്‍ പഴയകുന്നുമ്മേല്‍ ചെമ്പകശേരി അരുണ്‍ നിവാസില്‍ അരുണ്‍ ( 34 ) ആണ് അറസ്റ്റിലായത്.

Read Also : ആദ്യ ശ്രമം രണ്ട് മാസം മുൻപ്, 20 ഡോളോയിൽ അച്ഛനെയും അമ്മയെയും ‘മയക്കി’ കൊല്ലാൻ പദ്ധതിയിട്ടെങ്കിലും പരാജയപ്പെട്ടു

പ്രതിയുടെ സുഹൃത്തായ മുളയ്ക്കലത്തുകാവ് സ്വദേശിനിയെ തട്ടിക്കൊണ്ടു പോകാന്‍ യുവതിയുടെ വീട്ടില്‍ക്കയറി മുറിയില്‍ ഒളിച്ചിരിക്കുകയായിരുന്നു പ്രതി. അരുണ്‍ യുവതിയുടെ വീട്ടില്‍ ഒളിപ്പിരിപ്പുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന്, പൊലീസ് യുവതിയുടെ വീട്ടില്‍ എത്തി ഇയാളെ പിടികൂടുകയായിരുന്നു.

നിരവധി കേസുകളിലെ പ്രതിയും കിളിമാനൂര്‍ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍പ്പെട്ടയാളുമാണ് അരുണെന്ന് പൊലീസ് പറഞ്ഞു. തിരുവനന്തപുരം റൂറല്‍ ജില്ല പൊലീസ് മേധാവി ഡി. ശില്പയുടെ നിര്‍ദ്ദേശപ്രകാരം ആറ്റിങ്ങല്‍ ഡിവൈ.എസ് പി ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ യുവതിയുടെ വീട്ടില്‍ നിന്ന് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button