Latest NewsKeralaNews

കോള്‍ഗേറ്റ് ടൂത്ത് പേസ്റ്റിന്റെ വ്യാജന്‍ വിപണിയില്‍: തൃശൂരില്‍ പിടിച്ചെടുത്തത് 365 പേസ്റ്റുകള്‍

കോള്‍ഗേറ്റ് കമ്പനി ഉല്‍പാദനം നിര്‍ത്തിയ നൂറു ഗ്രാമിന്റെ 'അമിനോ ശക്തി' എന്ന ബ്രാന്‍ഡ് നെയിമിലാണ് വ്യാജന്‍ ഇറക്കിയിരിക്കുന്നത്

തൃശൂര്‍: കോള്‍ഗേറ്റ് ടൂത്ത് പേസ്റ്റിന്റെ വ്യാജന്‍ വിപണിയില്‍. തൃശൂര്‍ കയ്പമംഗലത്ത് നിന്നാണ് വ്യാജ കോള്‍ഗേറ്റ് ടൂത്ത് പേസ്റ്റ് പിടികൂടിയത്. കോള്‍ഗേറ്റ് കമ്പനിയുടെ പേരില്‍ വ്യാജമായി നിര്‍മ്മിച്ച് കടകളില്‍ വില്‍പ്പനയ്ക്ക് വെച്ച ടൂത്ത് പേസ്റ്റുകളാണ് പിടിച്ചെടുത്തത്. കയ്പമംഗലം, പെരിഞ്ഞനം ഭാഗത്തെ രണ്ട് കടകളില്‍ നിന്നായി 365 വ്യാജ ടൂത്ത് പേസ്റ്റാണ് കണ്ടെടുത്തത്.

Read Also: നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റു​ക​ളി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി: രണ്ടുപേർക്ക് പരിക്ക്

കോള്‍ഗേറ്റ് കമ്പനി അധികൃതരുടെ പരാതിയിലാണ് കയ്പമംഗലം എസ്ഐ കെ.എസ് സുബീഷ് മോന്റെ നേതൃത്വത്തില്‍ പൊലീസ് പരിശോധന നടത്തിയത്. 2022 ജനുവരിയില്‍ കോള്‍ഗേറ്റ് കമ്പനി ഉല്‍പാദനം നിര്‍ത്തിയ നൂറു ഗ്രാമിന്റെ ‘അമിനോ ശക്തി’ എന്ന ബ്രാന്‍ഡ് നെയിമിലാണ് വ്യാജന്‍ ഇറക്കിയിരിക്കുന്നത്.

കമ്പനി അധികൃതര്‍ ചെക്കിങ്ങിനെത്തിയപ്പോഴാണ് വ്യാജ ടൂത്ത് പേസ്റ്റ് കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ടൂത്ത് പേസ്റ്റ് വിതരണം ചെയ്ത ഏജന്‍സിയെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button