ThiruvananthapuramKeralaNattuvarthaLatest NewsNews

പ്രകോപനം സൃഷ്ടിച്ച് കലാപം ഉണ്ടാക്കാൻ ആര്‍.എസ്.എസ് പദ്ധതി, ആവര്‍ത്തിച്ചു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു: ആര്യ രാജേന്ദ്രന്‍

തിരുവനന്തപുരം: സി.പി.എം, ഡി.വൈ.എഫ്‌.ഐ നേതാക്കള്‍ക്ക് നേരെ ആര്‍.എസ്.എസ് നടത്തുന്ന ആക്രമണങ്ങള്‍ വ്യക്തമായ ആസൂത്രണത്തിന്റെ ഭാഗമാണെന്നും തലസ്ഥാനത്ത് പ്രകോപനം സൃഷ്ടിച്ച് കലാപം ഉണ്ടാക്കാനാണ് ആര്‍.എസ്.എസിന്റെ പദ്ധതിയെന്നും ആരോപണവുമായി മേയര്‍ ആര്യ രാജേന്ദ്രന്‍.

ആര്‍.എസ്.എസ് ആവര്‍ത്തിച്ച് പ്രകോപനമുണ്ടാക്കുകയാണെന്നും ഒരു പ്രകോപനത്തില്‍ പ്രതികരിക്കാതിരിക്കുമ്പോള്‍, അടുത്തത് എന്ന നിലയില്‍ ആവര്‍ത്തിച്ചു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും ആര്യ പറഞ്ഞു. ഇത്തരം ഉമ്മാക്കികള്‍ക്ക് മുന്നില്‍ പതറി നില്‍ക്കില്ലെന്നും ആര്യ രാജേന്ദ്രന്‍ വ്യക്തമാക്കി. ബി.ജെ.പിയും ആര്‍.എസ്.എസും ഇപ്പോള്‍ കാണിക്കുന്നതിനും ജനങ്ങള്‍ തന്നെ മറുപടി പറയുമെന്ന ഉറച്ച വിശ്വാസം മേയറെന്ന നിലയ്ക്ക് തനിയ്ക്കുണ്ടെന്നും ആര്യ കൂട്ടിച്ചേർത്തു

ആര്യ രാജേന്ദ്രന്റെ വാക്കുകൾ ഇങ്ങനെ;

അട്ടപ്പാടി: കുട്ടികളുടെ ഐസിയു സെപ്തംബർ 15 നകം സജ്ജമാക്കാൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകി

‘ഡി.വൈ.എഫ്‌.ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് നേരെ ഇന്ന് നെട്ടയത്തിന് സമീപം വച്ചുണ്ടായ ആര്‍.എസ്.എസ് ആക്രമണം ആസൂത്രിതമാണ്. കഴിഞ്ഞ കുറെ ദിവസമായി ആര്‍.എസ്.എസ് ഏകപക്ഷീയമായി പാര്‍ട്ടി ഓഫീസുകള്‍ക്കും, നേതാക്കളുടെയടക്കം വീടുകള്‍ക്കും, സി.പി.എം, ഡി.വൈ.എഫ്‌.ഐ നേതാക്കള്‍ക്കും എതിരെ നടത്തുന്ന അക്രമങ്ങള്‍ വ്യക്തമായ ആസൂത്രണത്തിന്റെ ഭാഗമാണ്. തലസ്ഥാനത്ത് പ്രകോപനം സൃഷ്ടിച്ച് കലാപം ഉണ്ടാക്കാനാണ് ആര്‍.എസ്.എസ് പദ്ധതി. അതിനാണ് ആവര്‍ത്തിച്ച് പ്രകോപനമുണ്ടാക്കുന്നത്.

ഒരു പ്രകോപനത്തില്‍ പ്രതികരിക്കാതിരിക്കുമ്പോള്‍, അടുത്തത് എന്ന നിലയില്‍ ആവര്‍ത്തിച്ചു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. തിരുവനന്തപുരം നഗരസഭയില്‍ ബി.ജെ.പി തീര്‍ത്തും അപ്രസക്തമായതിന്റെ ജാള്യതയും, ഇത്രനാളും ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാനാകാത്തതിന്റെ അപമാനഭാരവും, ജനങ്ങള്‍ക്കിടയില്‍ നഗരസഭ ഭരണസമിതിയ്ക്കും എല്‍.ഡി.എഫിനും ഉണ്ടായ വന്‍ സ്വീകാര്യതയും ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും സമനില തെറ്റിച്ചിരിക്കുകയാണ്.’

 

shortlink

Related Articles

Post Your Comments

Related Articles


Back to top button