Latest NewsKeralaNews

4600 കോടിയുടെ പദ്ധതികള്‍ കേരളത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

കൊച്ചി: കേരളത്തിന്റെ റെയില്‍വേ വികസനത്തിനായി 4600 കോടിയുടെ പദ്ധതികള്‍ സംസ്ഥാനത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിര്‍മാണത്തിന്റെ തറക്കല്ലിടലും, നിര്‍മാണം പൂര്‍ത്തായായ പേട്ട- എസ് എന്‍ ജംഗ്ഷന്‍ മെട്രോ പാതയുടെ ഉ്ദ്ഘാടനവും പ്രധാനമന്ത്രി നിര്‍വ്വഹിച്ചു. ഇതോടൊപ്പം കോട്ടയം-എറണാകുളം ജംഗ്ഷന്‍ സ്പെഷ്യല്‍ ട്രെയിന്‍, കൊല്ലം-പുനലൂര്‍ സ്പെഷ്യല്‍ ട്രെയിന്‍ എന്നിവയുടെ ഫ്ളാഗോഫ്, റെയില്‍വെ വൈദ്യുതീകരണം, കുറുപ്പന്തറ-കോട്ടയം-ചിങ്ങവനം ഇരട്ടപ്പാത എന്നിവയടക്കം വിവിധ പദ്ധതികളാണ് പ്രധാനമന്ത്രി മോദി നാടിന് സമര്‍പ്പിച്ചിരിക്കുന്നത്.

കേരളത്തിന്റെ ടൂറിസം- വ്യാപാര സാധ്യതകളെ റെയില്‍വേ പദ്ധതികള്‍ ശക്തിപ്പെടുമെന്നും കൊച്ചിയുടെ മുഖഛായ മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രണ്ട് ദിവസത്തെ കേരളാ സന്ദര്‍ശനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആവേശോജ്വല വരവേല്‍പ്പ് ആണ് സർക്കാർ നൽകിയത്. . രാജ്യത്ത് ബി.ജെ.പി സര്‍ക്കാര്‍ ഉള്ളിടത്തെല്ലാം അതിവേഗ വികസനമാണ് നടക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ വന്നാല്‍ അത് ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ ആകുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ എട്ട് വര്‍ഷമായി നഗര ഗതാഗതത്തിന്റെ ഏറ്റവും പ്രധാന മാര്‍ഗമായി മെട്രോ റെയിലിനെ മാറ്റിത്തീര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പരിശ്രമിച്ച് കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിന്റെ ഗതാഗത വികസനത്തിന് കേന്ദ്രം വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. കേരളത്തിലെ റെയില്‍വേ വികസനം ശബരിമല ഭക്തകര്‍ക്കും വലിയ ഗുണം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

also Read:അയൽവാസിയെ തലക്കടിച്ച് പരിക്കേൽപ്പിച്ചു: പിന്നാലെ ഒളിവിൽ പോയ പ്രതി മരിച്ച നിലയിൽ

കേരളത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ ചടങ്ങില്‍ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി വഴി കേരളത്തില്‍ രണ്ട് ലക്ഷത്തോളം വീടുകളുടെ നിര്‍മ്മാണം നടത്തിവരികയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരു ലക്ഷത്തോളം വീടുകളുടെ പണി പൂര്‍ത്തിയായിക്കഴിഞ്ഞു. സംസ്ഥാനത്തെ 36 ലക്ഷം രോഗികള്‍ക്ക് ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ പ്രയോജനം ലഭിച്ചു. ആയുഷ്മാന്‍ പദ്ധതിക്ക് വേണ്ടി കേരളത്തിനായി 3000 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. ആധുനിക അടിസ്ഥാന വികസന പദ്ധതികള്‍ നടപ്പാക്കാന്‍ കേരളത്തില്‍ ഒരു ലക്ഷം കോടി ചിലവാക്കിയെന്നും ഒരു ജില്ലയില്‍ ഒരു മെഡിക്കല്‍ കോളേജ് വീതം പണിയാന്‍ തീരുമാനമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നുണ്ട്. ദേശീയപാതാ വികസനത്തിനായി 50,000 കോടി രൂപ മാറ്റി വെച്ചു. 3000 കോടി രൂപ റോഡുകള്‍ക്ക് നല്‍കി. ഗ്രാമങ്ങളില്‍ അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. കൃഷിയുമായി ബന്ധപ്പെട്ട കേന്ദ്ര പദ്ധതിയില്‍ കേരളത്തില്‍ നിന്ന് 37 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്നുണ്ട്. കൃഷിക്കാര്‍ക്ക് നല്‍കിയത് പോലെ മത്സ്യത്തൊഴിലാളികള്‍ക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് നല്‍കും. മത്സ്യത്തൊഴിലാളികള്‍ക്ക് ആധുനിക യാനങ്ങള്‍ നല്‍കാനും തീരുമാനമായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button