MalappuramKeralaNattuvarthaLatest NewsNews

സമൂഹമാധ്യമങ്ങളിൽ യുവതിയുടെ ഫോട്ടോ പ്രചരിപ്പിച്ചു: അഡ്വ. ജഹാംഗീർ ആമിന റസാഖ് അറസ്റ്റില്‍

മലപ്പുറം: സമൂഹമാധ്യമങ്ങളിൽ സജീവമായ ജഹാംഗീർ ആമിന റസാഖിനെ മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ പരാതിയിൽ മലപ്പുറം കോട്ടക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. മാനഹാനി ഉണ്ടാക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ഫോട്ടോ പ്രചരിപ്പിച്ചു എന്ന പരാതിയെ തുടർന്നാണ് അറസ്റ്റ്. ഐടി ആക്ട് പ്രകാരമാണ് കേസ്. മലപ്പുറം സിജെഎം കോടതിയിൽ ഹാജരാക്കിയ ഇയാൾക്ക് ഇടക്കാല ജാമ്യം ലഭിച്ചു.

shortlink

Related Articles

Post Your Comments


Back to top button