NewsBusiness

ആക്സിസ് ബാങ്കും പേ നിയർബൈയും കൈകോർക്കുന്നു, ലക്ഷ്യം ഇതാണ്

ആധാർ അധിഷ്ഠിത രീതിയിലാണ് അക്കൗണ്ടുകൾ തുറക്കാൻ കഴിയുക

ആക്സിസ് ബാങ്കും പേ നിയർബൈയും സഹകരണത്തിന് ഒരുങ്ങുന്നു. രാജ്യത്തിന്റെ ഏതു ഭാഗത്തും റീട്ടെലർമാർക്കും ഉപഭോക്താക്കൾക്കും സേവിംഗ്സ്, കറന്റ് അക്കൗണ്ടുകൾ തടസമില്ലാതെ തുറക്കുന്നതിനാണ് ഇരു സ്ഥാപനങ്ങളും കൈകോർക്കുന്നത്. ഇതോടെ, രാജ്യത്തിന്റെ വിദൂര ഭാഗങ്ങളിലുള്ള ഉപഭോക്താക്കൾക്ക് ബാങ്കിംഗ് സേവനം എത്തിക്കാൻ സാധിക്കും.

ഏറ്റവും അടുത്തുള്ള സ്റ്റോറിൽ നിന്നും എളുപ്പത്തിൽ അക്കൗണ്ടുകൾ തുറക്കാൻ സഹായിക്കും. ആധാർ അധിഷ്ഠിത രീതിയിലാണ് അക്കൗണ്ടുകൾ തുറക്കാൻ കഴിയുക. ഇതോടെ, രേഖകൾ സമർപ്പിക്കൽ, ദീർഘമായ നടപടിക്രമങ്ങൾ, സാങ്കേതികവിദ്യാ പ്രശ്നങ്ങൾ തുടങ്ങിയവ ഒഴിവാക്കാൻ സാധിക്കും.

ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്വകാര്യ മേഖല ബാങ്കാണ് ആക്സിസ് ബാങ്ക്. ശാഖകൾ ഇല്ലാതെ ബാങ്കിംഗ്, ഡിജിറ്റൽ സേവനങ്ങൾ നൽകുന്ന ശൃംഖലയാണ് പേ നിയർബൈ.

shortlink

Related Articles

Post Your Comments

Related Articles


Back to top button