ErnakulamLatest NewsKeralaNattuvarthaNews

വിദ്വേഷ കമന്റ് വിവാദം: ‘തുഷാര ഭീഷണിപ്പെടുത്തി’, ശബ്ദരേഖ പങ്കുവെച്ച് ബിനീഷ് ബാസ്റ്റ്യന്‍

കൊച്ചി: ഓണാശംസകള്‍ നേര്‍ന്ന ഫേസ്ബുക്ക് പോസ്റ്റിലെ വിദ്വേഷ കമന്റ് വിവാദമായതിന് പിന്നാലെ, തുഷാര അജിത് കല്ലായില്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി നടന്‍ ബിനീഷ് ബാസ്റ്റ്യന്‍ രംഗത്ത്. തുഷാര തന്നെഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയതായി ആരോപിച്ച ബിനീഷ് ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണവും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

‘ടീമേ..തുഷാര എന്നെ വിളിച്ചു ഭീഷണിപ്പെടുത്തുന്നു.. പോസ്റ്റ് ഡിലീറ്റ് ആക്കാന്‍ പറഞ്ഞു…നിങ്ങളുടെ വിലയേറിയ അഭിപ്രായം.’ എന്താണ് എന്ന തലക്കെട്ടിലാണ് ബിനീഷ് ശബ്ദരേഖ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

ഒന്നുമറിയാതെ ഉറങ്ങുന്ന കെസി: സംഘാടകനെ ചരിത്രത്തില്‍ അടയാളപ്പെടുത്തുമെന്ന് ടി സിദ്ധിഖ്

നേരത്തെ, ഓണാശംസകള്‍ നേര്‍ന്നുള്ള ബിനീഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴില്‍ തുഷാര അജിത് കല്ലായില്‍ എന്ന പ്രൊഫൈലിൽ നിന്നും വർഗീയ നിറഞ്ഞ വിദ്വേഷ കമന്റ് ചെയ്തത്. തുടർന്ന്, ഇതിന് മറുപടിയുമായി വിദ്വേഷ കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച് ബിനീഷ് രംഗത്ത് വന്നിരുന്നു.

ഇതിന് പിന്നാലെ, കമന്റ് ചെയ്തത് താന്‍ അല്ലെന്ന അവകാശവാദവുമായി തുഷാര രംഗത്ത് വരികയായിരുന്നു. വിദ്വേഷ പ്രസ്താവന നടത്തിയ ഫേസ്ബുക്ക് ഐ.ഡി തന്റേത് അല്ലെന്നും വ്യാജ പ്രൊഫൈലാണെന്നും തുഷാരയുടെ അവകാശപ്പെട്ടു. തന്റെ പേരില്‍ വ്യാജ പ്രൊഫൈല്‍ ഐ.ഡി പങ്കുവെച്ചാല്‍ സൈബര്‍ പൊലീസില്‍ പരാതി നല്‍കുമെന്നും തുഷാര വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button