KeralaCinemaMollywoodLatest NewsNewsEntertainment

‘ഓണം മലയാളികളുടെ ദേശീയ ഉത്സവമാണ്, വർഗീയത തുലയട്ടെ’: ഓണം ഹിന്ദുക്കളുടേതാണെന്ന് കമന്റ്, മറുപടിയുമായി ബിനീഷ് ബാസ്റ്റിൻ

ഓണത്തോടനുബന്ധിച്ച് സോഷ്യൽ മീഡിയകളിൽ ചില കുത്തിത്തിരുപ്പ് പോസ്റ്റുകൾ പ്രത്യക്ഷപ്പെടാറുണ്ട്. ലോകത്തിന്റെ കോണിൽ മലയാളി എവിടെ ഉണ്ടെങ്കിലും അവിടെ ഓണം ആഘോഷിച്ചിരിക്കും. ജാതി – മത ഭേദമന്യേ മലയാളികൾ ഒരുമയോടെ ആഘോഷിക്കുന്ന ദിവസമാണ് പൊന്നോണം. ഇതിനെ വർഗീയമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളും അടുത്തകാലത്തായി ഉയർന്നുവരുന്നുണ്ട്. അത്തരത്തിൽ ഓണം ഹിന്ദുക്കളുടെ മാത്രം ആഘോഷമാണെന്ന് കമന്റിട്ടയാൾക്ക് മറുപടിയുമായി നടൻ ബിനീഷ് ബാസ്റ്റിൻ. ഓണം മലയാളികളുടെ ദേശീയ ഉത്സവമാണെന്നും വർഗീയത പുലമ്പാൻ ഇവിടെ ആളെ ആവശ്യമില്ലെന്നും ബിനീഷ് പറഞ്ഞു.

‘നീയൊക്കെ എന്തിനാടോ ഹിന്ദുക്കളുടെ ഓണം ആഘോഷിക്കുന്നത്? ഇത് ക്രിസ്ത്യാനിയുടെയും മുസ്ലിമിന്റെയും ആഘോഷമല്ല. ഇന്നലെ ഓണത്തിന്റെ പരിപാടികളിൽ മുസ്ലിം പെൺകുട്ടികളുടെ ഡാൻസും പാട്ടും ഒക്കെ കണ്ടപ്പോൾ ഇന്ത്യ എന്ന ഹിന്ദു രാഷ്ട്രം, ഇസ്‌ലാമിക രാഷ്ട്രം ആയി പോയോ എന്നൊരു തോന്നൽ’ – ഇതായിരുന്നു വൈറലായ കമന്റ്. ഇതിന് മറുപടി നൽകുകയായിരുന്നു ബിനീഷ്.

‘ടീമേ.. ഓണം മലയാളികളുടെ ദേശീയ ഉത്സവമാണ്. ഞങ്ങൾ ആഘോഷിക്കും. ബിനീഷ് ബാസ്റ്റിനും അനസ് പാണാവള്ളിയും സാലു കുമ്പളങ്ങിയും. ഞങ്ങൾ ചങ്കുകളാണ്. ഇവിടെ വർഗീയത പുലമ്പാൻ ആളെ ആവശ്യമില്ല. വർഗീയത തുലയട്ടെ’, ബിനീഷ് ബാസ്റ്റിൻ ഫേസ്‌ബുക്ക് പോസ്റ്റ് ചെയ്തു. വൈറൽ കമന്റിന്റെ സ്‌ക്രീൻ ഷോട്ട് സഹിതമായിരുന്നു നടന്റെ പോസ്റ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button