KeralaLatest NewsNewsBusiness

കയർഫെഡ്: കെഎസ്ആർടിസി ബസിൽ ഒരുക്കിയ സഞ്ചരിക്കുന്ന വിൽപ്പനശാല ശ്രദ്ധേയമാക്കുന്നു

ഫ്ലക്സ് കൊണ്ട് അലങ്കരിച്ച കെഎസ്ആർടിസി ബസ് വിവിധ ജില്ലകളിൽ വിപണനത്തിനായി എത്തും

ഓണത്തെ വരവേൽക്കുന്നതിന്റെ ഭാഗമായി വ്യത്യസ്ഥ തരത്തിലുള്ള വിൽപ്പന തന്ത്രവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കയർഫെഡ്. കെഎസ്ആർടിസി ബസിൽ ഒരുക്കിയ കയർഫെഡിന്റെ സഞ്ചരിക്കുന്ന വിൽപ്പനശാലയാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. സഞ്ചരിക്കുന്ന വിൽപ്പനശാലയിലൂടെ കയർഫെഡിന്റെ ഉൽപ്പന്നങ്ങൾ ആകർഷകമായ ഡിസ്കൗണ്ടിൽ സ്വന്തമാക്കാൻ സാധിക്കും.

ഫ്ലക്സ് കൊണ്ട് അലങ്കരിച്ച കെഎസ്ആർടിസി ബസ് വിവിധ ജില്ലകളിൽ വിപണനത്തിനായി എത്തും. ചകിരിച്ചോറിൽ നിന്നും നിർമ്മിക്കുന്ന ജൈവവളമായ കൊക്കോഫെർട്ട്, ചകിരി നാരിൽ നിന്ന് നിർമ്മിക്കുന്ന കൊക്കോപോർട്ട്, ഓണക്കിറ്റ് എന്നിവയ്ക്കാണ് കൂടുതൽ സ്വീകാര്യത ലഭിച്ചിട്ടുള്ളത്.

Also Read: എലിസബത്ത് രാജ്ഞിയുടെ വിയോഗം: അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

750 രൂപ മുഖവിലയുള്ള പൊന്നോണ കിറ്റ് 500 രൂപ നിരക്കിലാണ് വിൽപ്പന നടത്തുന്നത്. കൂടാതെ, റബറൈസ്ഡ് കയർ മെത്തകൾ, കയർ മാറ്റുകൾ, മാറ്റിംഗ്സുകൾ, റബർ ബാക്കഡ് ഡോർ മാറ്റുകൾ, കയർ ടൈലുകൾ എന്നിവയും സഞ്ചരിക്കുന്ന വിപണന കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button