NewsLife StyleHealth & Fitness

വയറു കുറയ്ക്കണോ? രാവിലെ എഴുന്നേറ്റയുടൻ ഈ പാനീയം കുടിക്കൂ

കലോറിയുടെ അളവ് വളരെ കുറഞ്ഞ ജീരകത്തിന് കൊഴുപ്പിനെ എരിയിച്ച് കളയാനുള്ള കഴിവുണ്ട്.

രാവിലെ എഴുന്നേറ്റയുടൻ ഭൂരിഭാഗം ആൾക്കാരുടെയും മെനു ലിസ്റ്റിലെ പാനീയങ്ങളാണ് ചായയും കാപ്പിയും. വെറും വയറ്റിൽ ഇവ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. വയറു കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് രാവിലെ എഴുന്നേറ്റയുടൻ കുടിക്കാവുന്ന പാനിയത്തെക്കുറിച്ച് പരിചയപ്പെടാം.

ഇഞ്ചി, ജീരകം, ചെറുനാരങ്ങ, തേൻ എന്നിവയാണ് ഈ പാനീയം ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ. ആവശ്യത്തിന് വെള്ളം എടുത്തതിനു ശേഷം അതിലേക്ക് ഒരു ടീസ്പൂൺ ജീരകവും ഒരു ടീസ്പൂൺ ഇഞ്ചി ചതച്ചതും ചേർത്ത് നന്നായി തിളപ്പിക്കുക. ഇത് ചൂടാറിയശേഷം ഇതിലേക്ക് അൽപം നാരങ്ങാ നീരും തേനും മിക്സ് ചെയ്ത് കുടിക്കുക. ആവശ്യത്തിന് ബ്ലാക്ക് സാൾട്ട് ചേർക്കുന്നത് നല്ലതാണ്. ഈ പാനീയം നിത്യവും രാവിലെ വെറും വയറ്റിൽ കുടിച്ചാൽ വയറു കുറയും.

Also Read: ‘പാരഗണ്‍ ഹോട്ടല്‍ നല്ല ബിരിയാണി കിട്ടുന്ന സ്ഥലമല്ലേ?’: രാഹുൽ ഗാന്ധിയും കുട്ടിക്കളിയും – കെ.പി അനിൽകുമാർ പറയുന്നതിങ്ങനെ

കലോറിയുടെ അളവ് വളരെ കുറഞ്ഞ ജീരകത്തിന് കൊഴുപ്പിനെ എരിയിച്ച് കളയാനുള്ള കഴിവുണ്ട്. ഇഞ്ചി രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. ശരീരഭാരം കുറയ്ക്കാൻ തേൻ കഴിക്കുന്നത് വളരെ നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button