
രാജ്യത്ത് നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന ലോൺ ആപ്പുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇത്തരത്തിൽ നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന ആപ്പുകളെ കണ്ടെത്താനും അവയെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും നീക്കം ചെയ്യാനും കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി, നിയമപരമായി പ്രവർത്തിക്കുന്ന ലോൺ ആപ്പുകളുടെ പട്ടിക തയ്യാറാക്കാൻ റിസർവ് ബാങ്കിനോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
‘വൈറ്റ് ലിസ്റ്റ്’ എന്ന പേരിലാണ് പട്ടിക തയ്യാറാക്കുന്നത്. ഇതോടെ, നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന എല്ലാ ലോൺ ആപ്പുകളും ഉടൻ തന്നെ നീക്കം ചെയ്യും. ആപ്പുകൾ പൂർണമായും നീക്കം ചെയ്തെന്ന് ഉറപ്പുവരുത്താൻ ഐടി മന്ത്രാലയത്തിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് ഒട്ടനവധി പേരാണ് ലോൺ ആപ്പുകളുടെ കെണിയിൽ അകപ്പെട്ടിട്ടുളളത്.
വേഗത്തിലും എളുപ്പത്തിലും ലോൺ ലഭിക്കുന്നതിനാൽ ഇരയാകുന്നവരുടെ എണ്ണം വർദ്ധിച്ച പശ്ചാത്തലത്തിലാണ് കേന്ദ്രം നടപടി കടുപ്പിച്ചത്. ക്രെഡിറ്റ് സ്കോർ ഉൾപ്പെടെ വായ്പ നൽകുന്നതിനുള്ള വിവിധ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ലോൺ ആപ്പുകളുടെ പ്രവർത്തനമെന്ന് ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്.
Post Your Comments