
കൊച്ചി: ഓണാഘോഷം സാത്താനിക ആരാധനയാണെന്ന് പറഞ്ഞ ഫാ. തോമസ് വാഴച്ചാരിക്കലിന്റെ പ്രസംഗത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. മഹാബലി അസുരനായ പൈശാചിക വ്യക്തിയാണെന്നും, ഓണം സാത്താൻ ആരാധനയാണെന്നും അദ്ദേഹം പ്രസംഗത്തിൽ ഉൾക്കൊള്ളിച്ചിരുന്നു. ഇതിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. മഹാബലിയെ കുറിച്ച് ഫാദർ പറഞ്ഞ കാര്യങ്ങളൊക്കെ മാവേലി അറിഞ്ഞിരുന്നോ എന്ന് പരിഹസിക്കുകയാണ് ആക്ടിവിസ്റ്റ് ജസ്‌ല മാടശ്ശേരി. എല്ലാവരും കണക്കാണെന്നും ജസ്‌ല തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.
പൈശാചിക കടന്നുകയറ്റം ഉണ്ടാകുമ്പോൾ അവിടെ ഭിന്നിപ്പും കലഹവും ഉണ്ടാകുമെന്ന് ഫാദർ കഴിഞ്ഞ ദിവസത്തെ തന്റെ പ്രസംഗതത്തിൽ ആരോപിച്ചിരുന്നു. ഇത്തരം പൈശാചിക ആരാധനകൾ ഉണ്ടാകുമ്പോൾ കുടുംബത്തിലും സമൂഹത്തിലും ഭിന്നിപ്പ് ഉണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫാ. തോമസ് വാഴച്ചാരിക്കലിന്റെ വിവാദ പ്രസംഗം ഇങ്ങനെ:
‘യഥാർത്ഥ മഹാബലി ഈശോ തന്നെയാണ്. അതിനെ മറികടക്കാൻ വേറൊരു ബലി ഇല്ല. കാണാം വിറ്റും ഓണം ഉണ്ണണം എന്നൊക്കെ പറയുന്നതിൽ എന്ത് നന്മയാണ് ഉള്ളത്? ഓണാഘോഷത്തിന്റെ ഛിന്നത്യം മുഴുവനും പൈശാചീക രീതി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണെന്ന് ഹൈന്ദവരുടെ വിശ്വാസ പുരാണം അനുസരിച്ച് വരികയാണ്. പായസം ഉണ്ടാക്കി കുടിക്കുന്നു, കൊടുക്കുന്നു. ഓണസദ്യ ഉണ്ടാക്കി കഴിക്കുന്നു, ആഘോഷിക്കുന്നു. ഇങ്ങനെ ഒക്കെ ചെയ്യുമ്പോൾ തമ്പുരാന്റെ മുന്നിലുള്ള വില എന്താണ്?. എതിർ മേഖലയിലേക്കുള്ള കടന്നുകയറ്റമാണ് അത്. ഉള്ളതെല്ലാം വിറ്റ്, ശാപ്പാട് കഴിച്ചിട്ട് എന്ത് നന്മയാണ് കിട്ടുന്നത്?. അങ്ങനെ ഉള്ള ഒരു ആഘോഷത്തിലേക്കും അല്ല ദൈവം നമ്മളെ സ്വീകരിക്കുന്നത്.
യഥാർത്ഥമായ ആഘോഷം അതല്ല. അത് സാത്താന്റെ ശൈലിയാണ്. വെറുതെ ഒരു ആഘോഷം. നന്മയുടെ രൂപമായി ആഘോഷിക്കുന്ന ഇതൊക്കെ പൈശാചികമാണ്. ഒരു അസുരനെ സ്വീകരിക്കുന്നതിന്റെ ഭാഗമാണ് ഈ ആഘോഷങ്ങളെല്ലാം. ഓണസമയത്ത് പാടുന്ന പാട്ട്, മഹാബലിയുടെ കാലത്ത് ഉണ്ടായത് ഒന്നുമല്ല. അങ്ങനെ ഒരു കാലം പോലും ഇല്ല. അറിഞ്ഞുകൊണ്ട് സ്വയം ബലി ആയവനാണ് ഈശോ. അബദ്ധത്തിൽ ചവുട്ടി താഴ്ത്തപ്പെട്ടവൻ എങ്ങനെയാണ് ബലി ആകുന്നത്? അബദ്ധത്തിൽ ചവുട്ടി താഴ്ത്തപ്പെട്ട് തീർന്നുപോയി മഹാബലി. അത് ബലിയല്ല. മഹാബലിയായ ഈശോയെ അവഗണിച്ച് വേറൊരാളെ ‘മഹാബലി’യാക്കുന്നു. വിശുദ്ധ കുർബാനയാണ് സദ്യ.
Post Your Comments