News

കോൺഗ്രസ് സഹോദരന്റെയും സഹോദരിയുടെയും പാർട്ടി: രാഹുലിനെയും പ്രിയങ്ക ഗാന്ധിയെയും പരിഹസിച്ച് ബി.ജെ.പി അധ്യക്ഷൻ ജെ.പി. നദ്ദ

ഡൽഹി: രാഹുൽ ഗാന്ധിയ്ക്കും പ്രിയങ്കാ ഗാന്ധിയ്ക്കുമെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി അധ്യക്ഷൻ ജെ.പി. നദ്ദ.  കോൺഗ്രസിനെ ‘സഹോദരന്റെയും സഹോദരിയുടെയും’പാർട്ടി എന്ന് വിളിച്ച് പരിഹസിച്ച അദ്ദേഹം ബി.ജെ.പി രാജവംശ സംസ്കാരത്തിന് എതിരാണെന്നും വ്യക്തമാക്കി.

‘കോൺഗ്രസ് ‘സഹോദരന്റെയും സഹോദരിയുടെയും’ പാർട്ടിയാണ്. അവർ ആദ്യം സ്വന്തം പാർട്ടിയെ യോജിപ്പിക്കേണ്ടതുണ്ട്, ഞങ്ങളുടെ പോരാട്ടം കുടുംബ രാഷ്ട്രീയത്തിനെതിരെയാണ്,’ നദ്ദ പറഞ്ഞു.

ദാഹിക്കാത്തപ്പോൾ അധികം വെള്ളം കുടിക്കരുത്, എന്തുകൊണ്ട് ?: മനസിലാക്കാം

വെള്ളിയാഴ്ച രാവിലെയാണ് നദ്ദ റായ്പൂരിലെത്തിയത്. വിമാനത്താവളത്തിൽ ബി.ജെ.പി നേതാക്കളും പ്രവർത്തകരും അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്ന് പാർട്ടി നേതാക്കളും പ്രവർത്തകരുമായി റോഡ്ഷോയും നടത്തി. അതേസമയം, സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിന്റെ വികസന മാതൃക പഠിക്കാനാണ് നദ്ദ ഛത്തീസ്ഗഢ് സന്ദർശിക്കുന്നതെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പരിഹസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button