Latest NewsNewsBusiness

മിൽമ: ഓണക്കാലത്ത് രേഖപ്പെടുത്തിയത് റെക്കോർഡ് വിൽപ്പന

ഇത്തവണ 496 മെട്രിക് ടൺ നെയ്യ് വിറ്റഴിക്കാൻ മിൽമയ്ക്ക് സാധിച്ചിട്ടുണ്ട്

ഓണക്കാലത്ത് മികച്ച നേട്ടം കൊയ്ത് മിൽമ. ഇത്തവണ മിൽമയുടെ പാലിന്റെയും പാലുൽപ്പന്നങ്ങളുടെയും വിൽപ്പനയിൽ റെക്കോർഡ് വർദ്ധനവാണ് രേഖപ്പെടുത്തിയത്. സെപ്തംബർ നാലു മുതൽ ഏഴ് വരെയുള്ള കണക്കുകൾ പ്രകാരം, മലബാർ മേഖല യൂണിയൻ 7.18 ലക്ഷം കിലോ തൈരും 39.39 ലക്ഷം ലിറ്റർ പാലുമാണ് വിൽപ്പന നടത്തിയത്.

മിൽമയുടെ പാലുൽപ്പന്നങ്ങൾക്ക് പുറമേ, മറ്റ് മിൽമ ഉൽപ്പന്നങ്ങൾ കൺസ്യൂമർഫെഡ് സംഘടിപ്പിച്ച ഓണച്ചന്തകൾ വഴി വിറ്റഴിച്ചിട്ടുണ്ട്. കണക്കുകൾ പ്രകാരം, മുൻ വർഷത്തെ അപേക്ഷിച്ച് പാൽ വിൽപ്പനയിൽ 11 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. കൂടാതെ, തൈര് വിൽപ്പന 15 ശതമാനമായി വർദ്ധിച്ചിട്ടുണ്ട്.

Also Read: പ്രിയ എന്റെ സ്വന്തം മകള്‍ അല്ല: നടന്റെ കൂടെ ഒളിച്ചോടിയ മകളെക്കുറിച്ചു കൂടുതൽ വെളിപ്പെടുത്തലുമായി നടൻ

ഇത്തവണ 496 മെട്രിക് ടൺ നെയ്യ് വിറ്റഴിക്കാൻ മിൽമയ്ക്ക് സാധിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ നൽകിയ ഓണക്കിറ്റിൽ മിൽമയുടെ 50 മില്ലി നെയ്യ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഓണക്കിറ്റിലേക്ക് മാത്രം 36.15 ലക്ഷം നെയ്യാണ് മിൽമ നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button