
അക്കങ്ങൾ തെറ്റായി വായിച്ചതിനെ തുടർന്ന് ചെക്ക് മടക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇതിനെതിരെ പരാതി നൽകിയ ഉപഭോക്താവിന് അനുകൂല വിധി പ്രഖ്യാപിച്ചു. കർണാടകയിലെ ദർബാർ ജില്ലയിലുള്ള എസ്ബിഐ ശാഖയ്ക്കാണ് ഉപഭോക്തൃ തർക്ക പരിഹാര ഫോറം പിഴ ചുമത്തിയത്. റിപ്പോർട്ടുകൾ പ്രകാരം, 85,177 രൂപയാണ് പിഴ ചുമത്തിയത്. ചെക്കിൽ അക്ഷരങ്ങളും അക്കങ്ങളും കന്നട ഭാഷയിലാണ് രേഖപ്പെടുത്തിയത്. ഈ അക്കങ്ങൾ തെറ്റായി വായിച്ചതിന് തുടർന്നാണ് ബാങ്ക് ചെക്ക് മടക്കിയത്.
ഇലക്ട്രിസിറ്റി ബിൽ അടയ്ക്കുന്നതിനാണ് വാദിരാചര്യ ഇനാംദാർ എന്ന വ്യക്തി 6,000 രൂപയുടെ ചെക്ക് നൽകിയത്. ഇലക്ട്രിസിറ്റി കോർപ്പറേഷന്റെ അക്കൗണ്ട് കാനറ ബാങ്കിൽ ആയിരുന്നു. 2020 സെപ്റ്റംബർ 3 ന് കാനറ ബാങ്കിൽ നിന്നും എസ്ബിഐയുടെ ഉത്തര കന്നട ജില്ലയിലെ ഹലിയൽ ശാഖയിലേക്കാണ് ചെക്ക് ക്ലിയറിംഗിനായി അയച്ചത്. അക്ഷരങ്ങൾ കന്നട ഭാഷയിൽ എഴുതിയതിനാൽ 9 എന്ന് എഴുതിയ അക്കം ജീവനക്കാർ 6 എന്ന് തെറ്റായി വായിക്കുകയും ചെക്ക് മടക്കുകയും ചെയ്തു. ഈ അക്കം സെപ്തംബർ മാസത്തെയാണ് സൂചിപ്പിച്ചത്. ജീവനക്കാർ ഇത് ജൂൺ മാസമായി മനസിലാക്കിയതിനെ തുടർന്നാണ് ചെക്ക് മടക്കിയത്.
Also Read: ആക്സിസ് ബാങ്കും പേ നിയർബൈയും കൈകോർക്കുന്നു, ലക്ഷ്യം ഇതാണ്
Post Your Comments