Latest NewsArticleNewsInternationalWriters' Corner

കുപ്രസിദ്ധമായ ‘അമ്മായിയമ്മപ്പോര്’: എലിസബത്ത് രാജ്ഞിയുടെയും ഡയാന രാജകുമാരിയുടെയും സങ്കീർണ്ണമായ ബന്ധം

ലണ്ടൻ: ഏറ്റവും കൂടുതൽ കാലം ഭരിച്ച രാജ്ഞിയുടെ വിയോഗത്തിൽ വിതുമ്പുകയാണ് ബ്രിട്ടൻ. വ്യാഴാഴ്ചയാണ് എലിസബത്ത് രാജ്ഞി രണ്ടാമൻ്റെ മരണമുണ്ടായത്. ഇതോടെ മാറ്റങ്ങളുടെ യുഗം കണ്ട പ്രതിഭയെയാണ് ബ്രിട്ടന് നഷ്ടപ്പെട്ടിരിക്കുന്നത്. എലിസബത്തിന്റെ മരണത്തോടെ ഡയാന രാജകുമാരിയുമായി ഉണ്ടായിരുന്ന സങ്കീർണമായ ബന്ധവും മാധ്യമങ്ങൾ ചർച്ചയാക്കുന്നു. നിരവധി ഉയർച്ച താഴ്ചകളാൽ സങ്കീർണ്ണമായിരുന്നു രാജ്ഞിയുടേയും രാജകുമാരിയുടേയും ബന്ധം. ഇരുവരും തമ്മിൽ അത്ര സുഖകരമായ ഒരു ബന്ധമായിരുന്നില്ല ഉണ്ടായിരുന്നത്.

ഇവരുടെ ബന്ധത്തെ ചുറ്റിപ്പറ്റി നിരവധി സിനിമകളും പുസ്തകങ്ങളും പുറത്തുവന്നു. എല്ലാം ചൂടപ്പം പോലെ വിറ്റുപോയി. യഥാർത്ഥ കഥ കൂടുതൽ സങ്കീർണ്ണമാണ്. ചാൾസ് രാജകുമാരനുമായി പ്രണയത്തിൽ ആയിരുന്ന 1980ലാണ് ഡയാനയും എലിസബത്ത് രാജ്ഞിയും പരസ്പരം കാണുന്നത്. പിന്നീട്, ഒരു വർഷത്തിനകം 1981 ജൂലൈ മാസത്തിൽ അദ്ദേഹവുമായി വിവാഹം കഴിയുകയും ചെയ്തു. അന്ന് മുതൽ ഇവർ തമ്മിലുള്ള ബന്ധം വഷളായിരുന്നു.

ജീവചരിത്രകാരനായ ആൻഡ്രൂ മോർട്ടൺ എത്തിയ ‘ഡയാന: ഹെർ ട്രൂ സ്റ്റോറി – ഇൻ ഹെർ ഓൺ വേഡ്സ്’ എന്ന പുസ്തകത്തിൽ ഇത് വ്യക്തമാക്കുന്നുമുണ്ട്. രാജകുമാരിക്ക് രാജകുടുംബത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാമായിരുന്നു. എന്നിരുന്നാലും ആദ്യകാലങ്ങളിൽ ഡയാന അമ്മായിയമ്മയെ ഭയപ്പെട്ടിരുന്നു. നേരിൽ കാണുമ്പോഴൊക്കെ രണ്ട് പേരും ഔപചാരികമായ അഭിവാദ്യങ്ങൾ അർപ്പിക്കാറുണ്ടായിരുന്നുവെങ്കിലും, ഉള്ളിൽ കൃത്യമായ അകലം പാലിച്ചിരുന്നു.

ഡയാനയും ചാൾസും തുടക്കം മുതൽ പൊരുത്തക്കേടുകൾ ഉണ്ടായിരുന്നു. ഡയാനയെക്കാൾ 12 വയസ്സ് കൂടുതലുള്ള ചാൾസുമായി അത്ര സുഖകരമായിരുന്നില്ല ഡയാനയുടെ ജീവിതം. ജീവചരിത്രകാരനായ ഇൻഗ്രിഡ് സെവാർഡ് ‘ദി ക്വീൻ ആൻഡ് ഡി’ എന്ന പുസ്തകത്തിൽ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. വിവാഹത്തിന് ശേഷം കുറച്ച് മാസങ്ങൾ കഴിഞ്ഞ് ഡയാനയും എലിസബത്തും തമ്മിലുള്ള ‘അസ്വാരസ്യ ബന്ധം’ മഞ്ഞ് പോലെ ഉരുകിയെന്നും വാദിക്കുന്നവരുണ്ട്. രാജ്ഞി ഡയാനയുടെ ബുദ്ധിമുട്ടുകൾ കൂടുതൽ മനസ്സിലാക്കുകയും അവർ പതുക്കെ ശക്തമായ ഒരു ബന്ധം വളർത്തിയെടുക്കുകയും ചെയ്തുവെന്നാണ് സംസാരം. പരസ്പരം കണ്ടാൽ ഉള്ള് തുറന്ന് ചിരിക്കാത്തവർ പിന്നീട് അടുത്ത ആത്മബന്ധം കാത്തുസൂക്ഷിക്കുന്നവരായി രൂപാന്തരപ്പെട്ടുവെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ എഴുതുന്നത്. ഡയാന ഒരിക്കൽ സെവാർഡിനോട് ഇങ്ങനെ പറഞ്ഞു, ‘എനിക്ക് ലോകത്തിലെ ഏറ്റവും മികച്ച അമ്മായിയമ്മയാണുള്ളത്’. വില്യം രാജകുമാരന്റെ ജനനത്തോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടതെന്നാണ് വാദം.

എന്നാൽ, അഞ്ച് വർഷത്തിന് ശേഷം ചാൾസ് രാജകുമാരന് കാമില പാർക്കറുമായുള്ള അടുപ്പത്തേക്കുറിച്ച് കിംവദന്തികൾ വന്നതോടെ വീണ്ടും കാര്യങ്ങൾ വഷളാകുകയായിരുന്നു. ചാൾസ് കാമിലയുമായുള്ള ബന്ധം ഒരിക്കലും അവസാനിപ്പിച്ചിട്ടില്ലെന്ന് സംശയിച്ച രാജകുമാരി വിഷാദത്തിനടിമയായി. വിഷാദരോഗത്തിന് അടിമപ്പെട്ട അവളെ ആരും സഹായിക്കാനെത്തിയില്ലത്രേ. ഭർ‌ത്താവിന്റെ പരസ്ത്രീ ബന്ധത്തിൽ രാജ്ഞിയുടെ സഹായം തേടിയ ഡയാനയെ അവരുടെ നിലപാട് വിഷമിപ്പിച്ചു. ഡയാനയെ ആശ്വസിപ്പിക്കാനോ ചേർത്ത് നിർത്താനോ എലിസബത്തിന് സാധിച്ചില്ല.

1992ൽ ചാൾസ് രാജകുമാരനും ഡയാനയും വേർപിരിഞ്ഞു. 1995ൽ രാജ്ഞി വിവാഹമോചന നടപടികൾ നടത്തുകയും ചെയ്തു. ഇതിന് പിന്നാലെ ഡയാന അഭിമുഖങ്ങൾ നൽകിയതും അത് വിവാദമായതും ലോകം നേരിൽ കണ്ടതാണ്. വിവാഹമോചനത്തിന് രണ്ട് വർഷത്തിന് ശേഷം, ഡയാന തന്റെ കാമുൻ ഡോഡി ഫെയ്ദിനൊപ്പം പാരീസിൽ ഒരു കാർ അപകടത്തിൽ കൊല്ലപ്പെട്ടു. ഡയാന രാജകുമാരി മരിച്ചപ്പോൾ ബക്കിങ്ങാം കൊട്ടാരത്തിലെ പതാക പാതി താഴ്ത്താൻ വിസമ്മതിച്ചത് ഏറെ വിവാദമായിരുന്നു. ഡയാനയെ കാണാൻ ലക്ഷക്കണക്കിന് ആളുകളായിരുന്നു എത്തിയത്. മരണത്തിൽ കൊട്ടാരം മൗനം പാലിച്ചത് വിമർശനത്തിന് ഇടയായി. 2005ൽ, ഡയാനയുടെ മുൻ ഭർത്താവ് കാമിലയെ വീണ്ടും വിവാഹം കഴിച്ചു. എന്നാൽ, രാജ്ഞിയും ഫിലിപ്പ് രാജകുമാരനും വിവാഹത്തിൽ പങ്കെടുത്തിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button