News

‘ഭാരതമേ, കാണൂ.. രാഹുൽ ഗാന്ധിയുടെ ടീ ഷർട്ടിന് വില 41,000 രൂപ’: വിമര്‍ശനവുമായി ബി.ജെ.പി

ഡൽഹി: രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി. ഭാരത് ജോഡോ യാത്രയില്‍ അന്താരാഷ്ട്ര ബ്രാന്‍ഡായ ബര്‍ബറിയുടെ 41,000 രൂപ വില വരുന്ന ടീ ഷര്‍ട്ടാണ് രാഹുല്‍ ധരിക്കുന്നതെന്ന് ബി.ജെ.പി ആരോപിച്ചു. ഭാരതമേ, കാണൂ എന്ന ക്യാപ്ഷനോടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ബി.ജെ.പി വിമർശനവുമായി രംഗത്ത് വന്നത്. രാഹുല്‍ ടീഷര്‍ട്ട് ധരിച്ചുനില്‍ക്കുന്ന ചിത്രവും ബര്‍ബറി വെബ്‌സൈറ്റിലെ ടീ ഷര്‍ട്ടിന്റെ വില ഉള്‍പ്പെടുന്ന ചിത്രവും പങ്കുവച്ചുകൊണ്ടാണ് ബി.ജെ.പി വിമർശനവുമായി രംഗത്ത് വന്നത്.

അതേസമയം, ബി.ജെ.പിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് രംഗത്ത് വന്നു. രാഹുൽക് ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിലെ ജനക്കൂട്ടം കണ്ട് ബി.ജെ.പി ഭയന്നോ എന്ന് കോണ്‍ഗ്രസ് ചോദിച്ചു. വസ്ത്രങ്ങളെ കുറിച്ച് സംസാരിക്കുകയാണെങ്കില്‍ മോദിയുടെ 10 ലക്ഷത്തിന്റെ സ്യൂട്ടിനെയും ഒന്നര ലക്ഷത്തിന്റെ കണ്ണാടിയെക്കുറിച്ചും സംസാരിക്കാമെന്നും കോൺഗ്രസ് വ്യക്തമാക്കി.

അഭിമാന നേട്ടം: ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ലാൻഡ് മാർക്കുകളിൽ ഒന്നായി ബുർജ് ഖലീഫ

‘പ്രശ്‌നങ്ങളെക്കുറിച്ചു സംസാരിക്കുക. തൊഴിലില്ലായ്മയെയും വിലക്കയറ്റത്തെയും കുറിച്ചു സംസാരിക്കുക. ഇനി വസ്ത്രങ്ങളെക്കുറിച്ചാണ് സംസാരിക്കേണ്ടതെങ്കില്‍ മോദിയുടെ 10 ലക്ഷത്തിന്റെ സ്യൂട്ടിനെയും ഒന്നര ലക്ഷത്തിന്റെ കണ്ണാടിയെക്കുറിച്ചും സംസാരിക്കാം. എന്താണ് ചെയ്യേണ്ടതെന്നു പറയൂ.’ കോണ്‍ഗ്രസ് ബി.ജെ.പിയുടെ വിമര്‍ശനത്തിന് മറുപടിയായി കോണ്‍ഗ്രസ് ട്വിറ്ററിൽ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button