Latest NewsSaudi ArabiaNewsInternationalGulf

റിയാദ് സീസൺ 2022: ലോഗോ പ്രകാശനം ചെയ്തു

റിയാദ്: റിയാദ് സീസൺ 2022 ന്റെ ലോഗോ പ്രകാശനം ചെയ്തു. സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി ബോർഡ് ചെയർമാൻ തുർക്കി അൽ ഷെയ്ഖാണ് ലോഗോ പ്രകാശനം ചെയ്തത്. പശ്ചിമേഷ്യൻ പ്രദേശങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന ഏറ്റവും വലിയ വിനോദ പരിപാടികളിലൊന്നാണ് റിയാദ് സീസണിന്റെ 2022 പതിപ്പ്. ‘ഭാവനകൾക്ക് അതീതം’ എന്നതാണ് റിയാദ് 2022 ന്റെ ആശയം. ഇത്തവണത്തെ റിയാദ് സീസണിൽ കൂടുതൽ ആകർഷണങ്ങളും, പരിപാടികളും, സന്ദർശകർക്കായുള്ള അത്ഭുതങ്ങളും ഉൾപ്പെടുത്തുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.

Read Also: ഭക്ഷണക്രമം നിങ്ങളുടെ വായുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു?: വായുടെ ശുചിത്വം പരിപാലിക്കേണ്ടത് ഇങ്ങനെ

2021 ഒക്ടോബർ 20 മുതൽ 2022 മാർച്ച് 31-വരെയുള്ള കാലയളവിലാണ് റിയാദ് സീസൺ 2021 നടന്നത്. റിയാദ് സീസൺ 2021-ന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട വിവിധ പരിപാടികളിൽ ആകെ പതിനഞ്ച് ദശലക്ഷത്തിലധികം സന്ദർശകരാണ് പങ്കെടുത്തിരുന്നത്. സൗദിയുടെ വിനോദസഞ്ചാര മേഖലയ്ക്ക് വലിയ ഉണർവ്വാണ് പരിപാടി നൽകിയത്.

തദ്ദേശീയരും, വിദേശികളുമായ നിരവധി പേരാണ് മേളയിൽ പങ്കെടുത്തത്. ഏകദേശം, 5.4 ദശലക്ഷം സ്‌ക്വയർ മീറ്ററിൽ പരന്ന് കിടക്കുന്ന റിയാദ് സീസൺ വേദിയിൽ 14 വ്യത്യസ്ത വിനോദ മേഖലകൾ ഒരുക്കിയിരുന്നു. 7500-ത്തോളം വിനോദ പ്രദർശനങ്ങൾ, ആഘോഷ പരിപാടികൾ തുടങ്ങിയവയും മേളയുടെ ഭാഗമായി അരങ്ങേറി.

Read Also: ലഡാക്ക് സംഘർഷം വഴിത്തിരിവിൽ: ഗോഗ്ര-ഹോട്‌സ്പ്രിംഗിൽ നിന്ന് ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങൾ പിന്തിരിയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button