Latest NewsSaudi ArabiaNewsInternationalGulf

ത്രിദിന സന്ദർശനം: വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ സൗദിയിലെത്തും

റിയാദ്: ത്രിദിന സന്ദർശനത്തിനായി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ ശനിയാഴ്ച്ച സൗദിയിലെത്തും. ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യ-സൗദി പങ്കാളിത്ത കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പൊളിറ്റിക്കൽ, സെക്യുരിറ്റി, സോഷ്യൽ, കൾച്ചറൽ കോഓപ്പറേഷൻ കമ്മിറ്റിയുടെ മന്ത്രിതല ഉദ്ഘാടന യോഗത്തിൽ അദ്ദേഹം പങ്കെടുക്കും.

Read Also: ലഡാക്ക് സംഘർഷം വഴിത്തിരിവിൽ: ഗോഗ്ര-ഹോട്‌സ്പ്രിംഗിൽ നിന്ന് ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങൾ പിന്തിരിയുന്നു

യോഗത്തിൽ സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും പങ്കെടുക്കും. സുരക്ഷ, പ്രതിരോധം, സാമൂഹിക, സാംസ്‌കാരിക രംഗത്തെ സഹകരണം എന്നിവ സംബന്ധിച്ച് യോഗത്തിൽ ചർച്ച നടക്കും. യുഎൻ, ജി 20, ജിസിസി സഹകരണത്തെ കുറിച്ചും യോഗംമ ചർച്ച ചെയ്യും. ജിസിസി സെക്രട്ടറി ജനറൽ ഡോ. നായിഫ് ഫലാഹ് മുബാറക് അടക്കമുള്ള സൗദി പ്രമുഖരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എന്ന നിലയിൽ ആദ്യമായാണ് ജയ്ശങ്കർ സൗദിയിൽ എത്തുന്നത്.

Read Also: ബിസിനസ് വിപുലീകരിക്കാനൊരുങ്ങി അക്ഷയകൽപ, സീരീസ് ബി ഫണ്ടിംഗിലൂടെ സമാഹരിച്ചത് കോടികൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button