Latest NewsNewsBusiness

നിക്ഷേപകരെ ആകർഷിക്കാൻ പുതിയ മാർഗ്ഗങ്ങൾ അവതരിപ്പിക്കാൻ എസ്ബിഐ, മാറ്റങ്ങൾ ഇതാണ്

കൺസൾട്ടന്റിനെ നിയമിച്ച് 12 മാസത്തിനുള്ളിൽ എല്ലാ നവീകരണ പ്രവർത്തനങ്ങളും പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്

നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, കറന്റ് അക്കൗണ്ടുകൾ, സേവിംഗ്സ് അക്കൗണ്ടുകൾ, സാലറി അക്കൗണ്ടുകൾ എന്നിവ നവീകരിക്കാനാണ് പദ്ധതിയിടുന്നത്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ഉടൻ തന്നെ ഒരു കൺസൾട്ടന്റിനെ നിയമിക്കും.

പ്രധാനമായും പുതിയ ഉപഭോക്താക്കളെ എസ്ബിഐയുടെ ഭാഗമാക്കാനും നിലവിലുള്ള ഉപഭോക്താക്കളുമായുളള ബന്ധം മെച്ചപ്പെടുത്താനുമാണ് ബാങ്ക് നവീകരണ പ്രവർത്തനങ്ങൾക്ക് രൂപം നൽകുന്നത്. അതേസമയം, ഉത്സവ സീസണുകൾ കണക്കിലെടുത്ത് നിക്ഷേപങ്ങൾക്ക് നിരവധി പരിമിതകാല ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read: ഐഫോണുകൾ നിർമ്മിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയായി മാറാൻ ടാറ്റ, കൂടുതൽ വിവരങ്ങൾ ഇങ്ങനെ

കൺസൾട്ടന്റിനെ നിയമിച്ച് 12 മാസത്തിനുള്ളിൽ എല്ലാ നവീകരണ പ്രവർത്തനങ്ങളും പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. അക്കൗണ്ടുകളുടെ നവീകരണ പ്രവർത്തനം നടത്തുന്നതിനായി കൺസൾട്ടന്റ് ബാങ്കിന്റെ ഇന്റേണൽ ബിസിനസ് യൂണിറ്റുകളുമായും സർക്കിൾ ടീമുകളുമായും സംയുക്തമായി പ്രവർത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button