Latest NewsUAENewsInternationalGulf

എലിസബത്ത് രാജ്ഞിയുടെ വിയോഗം: അനുശോചനം അറിയിച്ച് യുഎഇ പ്രസിഡന്റ്

അബുദാബി: എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. എലിസബത്ത് രാജ്ഞിയുടെ മകനും അടുത്ത രാജവുമായ ചാൾസ് മൂന്നാമന് അദ്ദേഹം അനുശോചന സന്ദേശം അയച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുടെ ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും എലിസബത്ത് രാജ്ഞിയ്ക്ക് അനുശോചനം അറിയിച്ചു.

Read Also: ലഡാക്ക് സംഘർഷം വഴിത്തിരിവിൽ: ഗോഗ്ര-ഹോട്‌സ്പ്രിംഗിൽ നിന്ന് ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങൾ പിന്തിരിയുന്നു

അതേസമയം, എലിസബത് രാജ്ഞിയുടെ വിയോഗത്തിൽ അനുശോചന സന്ദേശങ്ങൾ അയയ്ക്കാൻ ആഗ്രഹിക്കുന്നവർ അബുദാബിയിലെയും ദുബായിലെയും അവരുടെ നയതന്ത്ര കാര്യാലയങ്ങളിൽ നേരിട്ടുള്ള സന്ദർശനം ഒഴിവാക്കണമെന്ന് യുഎഇയിലെ യുകെ എംബസി അഭ്യർത്ഥിച്ചു.

വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ചാൾസ് മൂന്നാമാന് അനുശോചന സന്ദേശം അയച്ചു. അനുശോചന സന്ദേശങ്ങൾ ഓൺലൈനിലൂടെ (https://royal.uk ) അയക്കാമെന്ന് എംബസി വ്യക്തമാക്കി. തിരഞ്ഞെടുത്ത സന്ദേശങ്ങൾ രാജകുടുംബത്തിന് കൈമാറുമെന്നും റോയൽ ആർക്കൈവ്‌സിൽ സൂക്ഷിക്കുമെന്നും എംബസി അധികൃതർ കൂട്ടിച്ചേർത്തു.

Read Also: ഭക്ഷണക്രമം നിങ്ങളുടെ വായുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു?: വായുടെ ശുചിത്വം പരിപാലിക്കേണ്ടത് ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button