
ഇന്ത്യയിൽ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ഓൺലൈൻ ടാക്സി സർവീസായ ഊബർ. ഇത്തവണ ബസ് സർവീസിലേക്കാണ് ഊബർ ചുവടുറപ്പിക്കുന്നത്. യാത്രക്കാർക്ക് എളുപ്പവും സൗകര്യപ്രദവുമായ യാത്രകൾ ഒരുക്കാനാണ് ഊബർ ബസ് സർവീസിലൂടെ പദ്ധതിയിടുന്നത്. ഇതിലൂടെ, 100 ദശലക്ഷം യാത്രക്കാരെ ഊബറിന്റെ ഭാഗമാക്കുകയാണ് ലക്ഷ്യം.
റിപ്പോർട്ടുകൾ പ്രകാരം, ഊബറിന്റെ സഹായത്തോടെ യാത്രക്കാർക്ക് സിറ്റി സർവീസ് ബസുകളിൽ സീറ്റ് ബുക്ക് ചെയ്യാൻ സാധിക്കും. ആദ്യഘട്ട പ്രവർത്തനം ഗുരുഗ്രാം നഗരത്തിലെ സിഎൻജി ബസുകളിലാണ് നടപ്പാക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് പുറമേ, ബസിന്റെ സഞ്ചാര പാത തൽസമയം അറിയാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ആദ്യ ഘട്ട പ്രവർത്തനങ്ങൾ വിലയിരുത്തിയതിന് ശേഷമാണ് ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേക്ക് ഈ സേവനം വ്യാപിപ്പിക്കുക. രണ്ടാം ഘട്ട പ്രവർത്തനങ്ങൾ ബംഗളൂരു, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ഊബർ പദ്ധതിയിടുന്നത്.
Post Your Comments